Times Kerala

കൊറോണ രോഗികൾക്ക് കൂട്ടായി ഭാര്യമാർ, നാടിനു കാവലായി ഭർത്താക്കന്മാർ; കൊറോണകാലത്തെ ഒരു അപാരത…

 
കൊറോണ രോഗികൾക്ക് കൂട്ടായി ഭാര്യമാർ, നാടിനു കാവലായി ഭർത്താക്കന്മാർ; കൊറോണകാലത്തെ ഒരു അപാരത…

തിരുവനന്തപുരം: ഭാര്യമാർ നഴ്‌സായും ഭർത്താക്കന്മാർ പോലീസ് യൂണിഫോമിലും കുടുംബസമ്മേതം കൊറോണയ്ക്കതെിരെ പോരാട്ടത്തിനിറങ്ങിയ വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഊര്‍മ്മിള ബിനുവെന്ന നഴ്‌സാണ് തന്റെയും സുഹൃത്ത് ആര്യയുടെയും കഥപറഞ്ഞത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ഊര്‍മ്മിള പറഞ്ഞ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല, ഭര്‍ത്താക്കന്‍മാര്‍ ഒരുമിച്ച് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഭാര്യമാരും ഒരേ ദിവസം നഴ്‌സുമാരുടെ കുപ്പായമണിഞ്ഞു.

ആ കഥ ഊര്‍മ്മിള തന്നെ പറയുന്നു ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ…

#covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..

2012 ജൂണ്‍ 18 നാണു എന്റെയും ആര്യയുടെയും ഭര്‍ത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്.അയല്‍ക്കാരായ രണ്ടു പേരും ഒരുമിച്ച് psc പരീക്ഷ എഴുതി ഒരുമിച്ചു തൃശൂര്‍ പോലീസ് അക്കദമിയില്‍ നിന്ന് passing out കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 3 മാസത്തെ ഇടവേളയില്‍ 2 നേഴ്‌സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020 ഇല്‍ ഒരുമിച്ചു psc സ്റ്റാഫ് നേഴ്‌സ്
എക്‌സാം എഴുതി തൊട്ടടുത്ത റാങ്കുകള്‍ നേടി ഒരേ ആശുപത്രിയില്‍ ഭര്‍ത്താക്കന്മാരുടെ പാത പിന്തുടര്‍ന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങള്‍ ജോലിയില്‍ പ്രവേശിക്കുകയാണ്…… പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം..

NB: ഈ കൊറോണ കാലത്ത് ഞങ്ങള്‍ നഴ്സ്മാരും പോലീസ്‌കാരും ഉള്‍പ്പെടെ നിരവധിപേര് കര്‍മനിരതരാണു… നിങ്ങള്‍ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മള്‍ അതിജീവിക്കും.. #stay home.. #stay safe…

Related Topics

Share this story