Times Kerala

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമം; നഷ്ടമായത് 51,000 രൂപ

 
ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമം; നഷ്ടമായത് 51,000 രൂപ

ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകളടച്ചത്തോടെ ഒരു തുള്ളി മദ്യത്തിനായി നെട്ടോട്ടമോടുകയാണ് മദ്യപന്മാർ.ഇതിനിടെ ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ചയാള്‍ക്ക് 51,000 രൂപ നഷ്ടമായതാണു പുതിയ സംഭവം. മുംബൈയ്ക്കടുത്ത് ഖാര്‍ഗറില്‍ താമസിക്കുന്ന രാമചന്ദ്ര പാട്ടീലിനാണ് ഇത്രയും വലിയ ഒരു പണികിട്ടിയത്.

മദ്യം കിട്ടുമോ എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായതെന്ന് മുംബൈയിലെ ആശുപത്രിയില്‍ ലബോറട്ടറി അസിസ്റ്റന്റായി ജോലിനോക്കുന്ന പാട്ടില്‍ പറയുന്നു. മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ മദ്യം വീട്ടിലെത്തിച്ചുതരുമെന്ന് ഉറപ്പുലഭിച്ചു. മദ്യത്തിന്റെ വിലയായ 1260 രൂപ ഓണ്‍ലൈനായി കൈമാറാന്‍ നിര്‍ദേശം ലഭിച്ചു. ബാങ്കില്‍ നിന്നു ലഭിച്ച ഒ.ടി.പി. നമ്പര്‍ മറുപുറത്തുള്ളയാള്‍ക്ക് പാട്ടീല്‍ പറഞ്ഞുകൊടുക്കുകയുംചെയ്തു.അതോടെയാണ് 1260 രൂപയ്ക്കുപകരം അക്കൗണ്ടില്‍നിന്ന് 51,000 രൂപ നഷ്ടമായത്.

Related Topics

Share this story