Times Kerala

കൊറോണ മരണതാണ്ഡവം തുടരുന്നു: ലോകത്ത് കോവിഡ് മരണം 34000 ത്തിലേക്ക്; രോഗ ബാധിതരുടെ എണ്ണം ഏഴരലക്ഷത്തിലേക്ക്; അമേരിക്കയിൽ സ്ഥിതിഗതികൾ രൂക്ഷം

 
കൊറോണ മരണതാണ്ഡവം തുടരുന്നു: ലോകത്ത് കോവിഡ് മരണം 34000 ത്തിലേക്ക്; രോഗ ബാധിതരുടെ എണ്ണം ഏഴരലക്ഷത്തിലേക്ക്; അമേരിക്കയിൽ സ്ഥിതിഗതികൾ രൂക്ഷം

ലോകത്താകമാനം ഭീതി വിതച്ചു കൊറോണ വൈറസ് മരണ താണ്ഡവം തുടരുകയാണ്. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33983ആയി. ലോകത്താകമാനം ഏഴ്ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ കൂട്ടമരണങ്ങളാണ് ഇറ്റലിയും സ്പെയിനുമടക്കമുള്ള രാജ്യങ്ങളായിൽ നടക്കുന്നത്.സ്പെയിനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. രോഗികളുടെ എണ്ണം എണ്പത്തിനായിരത്തോടു അടുക്കുകയാണി.

അതേസമയം, കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2485 ആയി. ഇന്നലെ മാത്രം 1900 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു.നിലവിൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 142224 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇറാനിലും കൊവിഡ് മരണം തുടരുകയാണ്. 2640 പേരാണ് ഇറാനിൽ രോ​ഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വൻ നാശം വിതച്ച ഇറ്റലിയിൽ കൊവിഡ് മരണം 10, 779 ആയി. 92,472 പേർക്കാണ് ഇറ്റലിയിൽ രോ​ഗബാധ സ്ഥിരീകരിച്ചത്. അതിനിടെ, കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു.

Related Topics

Share this story