Times Kerala

കോവിഡ് 19: അമേരിക്കയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; മരണം 2484 ആയി

 
കോവിഡ് 19: അമേരിക്കയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; മരണം 2484 ആയി

ടെക്സസ്: കൊറോണ വൈറസ് വ്യാപകമായി പാർടർന്നു പിടിച്ചതോടെ അമേരിക്കയില്‍ സ്ഥിതിഗതികൾ അതീവ രൂക്ഷം.അക്ഷരാർത്ഥത്തിൽ അമേരിക്കയുടെ താളം തെറ്റിച്ചുകൊണ്ട് കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കുകയാണ്. വൈറസ് വ്യാപനത്തെ ചെറുക്കാന്‍ സാമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന വഴിക്ക് അമേരിക്കയും എത്തിത്തിയിരിക്കുകയാണ്. ഇതിനായുള്ള നിയന്ത്രണങ്ങള്‍ അടുത്ത മാസം അവസാനം വരെ നീട്ടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം. നിലവിൽ ഒന്നരലക്ഷത്തോളം ആളുകള്‍ക്കാണ് രാജ്യത്തിപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നത്. 2484 പേര്‍ ഇതുവരെ മരിച്ചു.

Related Topics

Share this story