Times Kerala

‘ഒന്ന് ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ’ കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി അര്‍ജന്റീന താരം പൗലോ ഡിബാല

 
‘ഒന്ന് ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ’ കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി അര്‍ജന്റീന താരം പൗലോ ഡിബാല

കോവിഡ്-19 ബാധിച്ച സമയത്ത് നേരിട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല.

”വളരെ സങ്കീർണമായ അവസ്ഥക്ക് ഒടുവിൽ ഇപ്പോൾ രോഗം ഭേദമായിരിക്കുന്നു. ഇപ്പോഴെനിക്ക് നടക്കാനും, ചെറിയ രീതിയില്‍ പരിശീലിക്കാനും കഴിയുന്നു. എന്നാല്‍ നേരത്തെ ഇതായിരുന്നില്ല അവസ്ഥ. ശ്വാസമെടുക്കാന്‍ പോലും നന്നേ ബുദ്ധിമുട്ടായിരുന്നു. കഷ്ടപ്പെട്ട് ശ്വാസമെടുത്ത് ഞാന്‍ തളര്‍ന്നു പോകുമായിരുന്നു. മസിലുകള്‍ വേദനിക്കുന്നതായും, ശരീരത്തിന് ഭാരം കൂടുന്നതായും തോന്നിയിരുന്നു”, ഡിബാല പറഞ്ഞു.

Related Topics

Share this story