Times Kerala

ലോക്ക്ഡൗണ്‍: രാജ്യത്ത് കോണ്ടം വില്‍പ്പനയിൽ വന്‍ വര്‍ധന

 
ലോക്ക്ഡൗണ്‍: രാജ്യത്ത് കോണ്ടം വില്‍പ്പനയിൽ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ കോണ്ടം വില്‍പ്പനയിലും വൻ വര്‍ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. ഈ സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി കോണ്ടം വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്ടം നിര്‍മ്മാണ കമ്പനികൾ പരസ്യങ്ങള്‍ എല്ലാം പിന്‍വലിച്ചിട്ടും വില്പന കുതിച്ചുയരുകയാണ്.രാജ്യത്ത് 25 ശതമാനം മുതല്‍ 50 ശതമാനം വരെ കോണ്ടം വില്‍പ്പനയില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് . ഇത്രയും വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെ്തത് രാജ്യത്തെ കംപ്ലീറ്റ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നു.

Related Topics

Share this story