Times Kerala

കോവിഡ്-19 ബാധിതര്‍ക്ക് സഹായവുമായി സെര്‍ബിയന്‍ ടെന്നിസ്‌ താരം നൊവാക് ജോക്കോവിച്ച്; ഒരു ദശലക്ഷം യൂറോ നൽകും

 
കോവിഡ്-19 ബാധിതര്‍ക്ക് സഹായവുമായി സെര്‍ബിയന്‍ ടെന്നിസ്‌ താരം നൊവാക് ജോക്കോവിച്ച്; ഒരു ദശലക്ഷം യൂറോ നൽകും

ബെല്‍ഗ്രേഡ്: റോജര്‍ ഫെഡറര്‍ക്കു പിന്നാലെ കോവിഡ്-19 ബാധിതര്‍ക്ക് സഹായവുമായി സെര്‍ബിയന്‍ ടെന്നിസ്‌ താരം നൊവാക് ജോക്കോവിച്ച്. ഒരു ദശലക്ഷം യൂറോ (ഏകദേശം ഒമ്പത് കോടിയോളം രൂപ) ആണ് ജോക്കോവിച്ച് സഹായമായി നൽകുന്നത്. വെന്റിലേറ്ററുകള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായാണ് തുക നൽകുന്നത്.സ്‌പെയ്‌നിലെ മാര്‍ബെല്ലയിലുള്ള താരം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും ഭാര്യ മിര്‍ക്കയും ചേര്‍ന്ന് ഒരു മില്ല്യണ്‍ സ്വിസ് ഫ്രാങ്ക് (ഏകദേശം എട്ടുകോടിയോളം രൂപ) രോഗബാധിതര്‍ക്കായി നല്‍കിയിരുന്നു.

Related Topics

Share this story