Times Kerala

പോത്തിനെന്ത് കൊറോണ.!! കൊച്ചിയില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടുന്ന വീഡിയോ വൈറല്‍

 
പോത്തിനെന്ത് കൊറോണ.!! കൊച്ചിയില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടുന്ന വീഡിയോ വൈറല്‍

കോവിഡിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ടും ചുമ്മാതെ കറങ്ങാനിറങ്ങുന്ന മനുഷ്യരാണ് നമ്മുടെ നാട്ടിൽ ഏറെയും, മനുഷ്യന് ലോക്ക് ഡൗൺ ബാധകമല്ലെങ്കിൽ പിന്നെ പോത്തിനെന്ത് ലോക്ക് ഡൗൺ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇത്തരത്തില്‍ പുറത്തിറങ്ങിയ പോത്ത് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്.

ഏറെ നേരം കൊച്ചി നഗരത്തെ വിറപ്പിച്ച ശേഷം അഗ്നിശമന സേന വിരിച്ച വലയില്‍ ഒടുവിൽ പോത്ത് കുടുങ്ങുകയായിരുന്നു.കലൂര്‍ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ഗാന്ധിനഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, എം ആര്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്തില്‍ റോജോ, ലിപിന്‍ദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാര്‍, ഗോകുല്‍, സിന്‍മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടികൂടിയത്.

ഫയര്‍ഫോഴ്‌സ് അംഗമായ ബിപിന്‍ കെ നാരായണന്‍ പകര്‍ത്തിയ പോത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Related Topics

Share this story