Times Kerala

കൊറോണക്കിടെ പോലീസിനെ കുഴപ്പിച്ച് 17കാരിയുടെയും കാമുകന്റെയും ഒളിച്ചോട്ടം; ഒടുവിൽ ഇരുവരെയും കുമരകത്ത് നിന്നും പൊക്കി പോലീസ്;യുവാവിനെതിരെ പോക്സോ കേസ്

 
കൊറോണക്കിടെ പോലീസിനെ കുഴപ്പിച്ച് 17കാരിയുടെയും കാമുകന്റെയും ഒളിച്ചോട്ടം; ഒടുവിൽ ഇരുവരെയും കുമരകത്ത് നിന്നും പൊക്കി പോലീസ്;യുവാവിനെതിരെ പോക്സോ കേസ്

മൂവാറ്റുപുഴ: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയാനായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നവരാണ് പോലീസുകാർ. മണിക്കൂറുകളോളം പൊരിവെയിലത്ത് നിന്നുള്ള വാഹന പരിശോധനയാണ് ഇപ്പോൾ പോലീസിന്റെ പ്രധാന ജോലി. ഇതിനിടെയാണ് പോലീസിനെ വലച്ചു 17കാരിയുടെയും കാമുകന്റെയും ഒളിച്ചോട്ടം. എൻജിനീയറിങ് ബിരുദധാരിയായ യുവാവ് 17കാരിയെ യുവാവ് വീട്ടിൽ നിന്നു വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോകുക ആയിരുന്നു. കോട്ടയം സ്വദേശിയായ യുവാവ് പതിനേഴുകാരിയെ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്.അടുപ്പത്തിലായതോടെ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി യുവാവ് വീട്ടുകാരറിയാതെ കാറിൽ കയറ്റിക്കൊണ്ടുപോയി. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ ഇവരെ തേടി കോവിഡ് 19 നിയന്ത്രണങ്ങൾക്കിടയിൽ പൊലീസിനു മൂന്നാറുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊക്കെ കറങ്ങേണ്ടി വന്നു. ഒടുവിൽ കുമരകത്ത് നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.യുവാവിനെതിരെ പൊക്‌സോ നിയമപ്രകാരം കേസെടുത്തു.

Related Topics

Share this story