Times Kerala

കൊറോണ: വീഡിയോ കോളിലൂടെ വിവാഹം നടത്തി വധുവരന്മാർ; കയ്യടിച്ചു സോഷ്യൽ മീഡിയ

 
കൊറോണ: വീഡിയോ കോളിലൂടെ വിവാഹം നടത്തി വധുവരന്മാർ; കയ്യടിച്ചു സോഷ്യൽ മീഡിയ

ഉത്തർപ്രദേശ്: രാജ്യത്ത് കോവിഡ് 19 പിടിമുറുക്കുകയാണ്, ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം എഴുന്നൂറിലേക്ക് കടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഈ സാഹചര്യത്തിൽ രാജ്യം മുഴുവൻ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീഡിയോ കോളിലൂടെ വിവാഹം നടത്തി വധുവരന്മാർ മാതൃകയാവുകയാണ്.

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് വിവാഹ നടപടികൾ വീഡിയോ കോളിലൂടെ പൂർത്തീകരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം വീഡിയോ കോളിലൂടെ നടത്താൻ വധുവരന്മാരുടെ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ആപ്പിളിന്റെ വീഡിയോ കോളിങ് ആപ്പായ ഫേസ് ടൈമിലൂടെയാണ് മെഹ്ജാബി – ഹമീദ് എന്നീ വധുവരന്മാരാണ്വിവാഹിതരായത്.

മതപരമായ ചടങ്ങുകളും വീഡിയോ കോളിലൂടെ നടത്തുകയും ഇരുവരുടെ വീട്ടിലും ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു. ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ ഭാര്യയെ വീട്ടിലോട്ട് കൂട്ടികൊണ്ടു വരുമെന്നും അതിനു ശേഷം വിപുലമായ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ഹമീദ് പറഞ്ഞു. ഇരുവരുടെയും വീടുകൾ തമ്മിൽ 15 കിലോമീറ്റർ അകലമുണ്ടെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

Related Topics

Share this story