Times Kerala

യു.എ.ഇയിൽ നഴ്‌സ് നിയമനം

 
യു.എ.ഇയിൽ നഴ്‌സ് നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിൽ ബി.എസ്.സി നഴ്‌സിന്റെ (സ്ത്രീകൾ മാത്രം) ഒഴിവിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ്/ ഡി.ഒ.എച്ച്/ ഡി.എച്ച്.എ എന്നിവ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 24നകം gcc@odepc.in ലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.

Related Topics

Share this story