Times Kerala

ജീവനക്കാരോട് വീട്ടിലിരിക്കാന്‍ ഗൂഗിള്‍; സേവനങ്ങൾ തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയിൽ ഉപയോക്താക്കൾ

 
ജീവനക്കാരോട് വീട്ടിലിരിക്കാന്‍ ഗൂഗിള്‍; സേവനങ്ങൾ തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയിൽ ഉപയോക്താക്കൾ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഗൂഗിലിന്റെ നിര്‍ദേശം.ഇതോടെ ഗൂഗിൾ നൽകിവരുന്ന പല സേവനങ്ങളും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാന്ന് റിപ്പോര്‍ട്ടുകള്‍. യൂട്യൂബ് ഉള്‍പ്പെടെ സേവനങ്ങളില്‍ നയലംഘനങ്ങളും പിശകുകളും വരാന്‍ സാധ്യതയുണ്ടെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ജിവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ഇതിലൂടെ സാധ്യമാകില്ല. അതിനാല്‍ യൂട്യൂബ് സേവനങ്ങള്‍ക്ക് ഗൂഗിള്‍ ഓട്ടോമേറ്റഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. അത്തരം സോഫ്റ്റ് വെയര്‍ എല്ലായ്‌പ്പോഴും മനുഷ്യരെപ്പോലെ കൃത്യമാകില്ലെന്നും അത് പിശകുകളിലേക്ക് നയിക്കുമെന്നും കമ്പനി പറഞ്ഞു.

അതേസമയം, ഗൂഗിളിന്റെ ജിമെയില്‍, ആഡ്‌സെന്‍സ് ഉള്‍പ്പെടെ മറ്റു സേവനങ്ങളെയും ഇത് ബാധിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Topics

Share this story