Times Kerala

“ഏതു വേഷമാണു ഞാൻ ധരിക്കേണ്ടത്”, സ്ലീവ്‌ലസ് ഇട്ടാൽ അവന്റെ നോട്ടം എന്റെ കൈകളിലേക്ക്, സാരിയുടുത്താൻ അവന്റെ നോട്ടം എന്റെ വയറിലേക്ക്… എന്താ, അവനിൽ കാമം ഉണർത്താതിരിക്കാൻ ഞാൻ ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞുവച്ചു ജീവിക്കണോ?; രമ്യ നമ്പീശന്റെ ‘അൺ‌ഹൈഡ്’

നടി രമ്യ നമ്പീശൻ ഇനി സംവിധായികയുടെ റോളിലും. ലിംഗനീതി പ്രമേയമാക്കി രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺഹൈഡ് എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക്.വസ്ത്രത്തിന്റെ പേരിൽ, ലൈംഗികതയുടെ പേരിൽ, … അങ്ങനെ വിവിധ വിഷയങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ കുറിച്ചാണ് രമ്യ ചിത്രത്തിലൂടെ പറയുന്നത്. ‘ഈ ലോകം എല്ലാവർക്കുമുള്ളതാണ്. നമുക്ക് ഒത്തെരുമിച്ച് ഇതിനെ മനോഹരമാക്കാം. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ… ‘എന്ന സന്ദേശത്തോട് കൂടിയാണ് ഹ്രസ്വ ചിത്രം അവസാനിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയതും താരം തന്നെയാണ്. ശ്രിത ശിവദാസും ചിത്രത്തിലുണ്ട്.

Related Topics

Share this story