Times Kerala

‘ഹലാല്‍ ലവ് സ്റ്റോറി’ ചിത്രത്തിന്റെ  മേക്കിങ് വീഡിയോ പുറത്തുവിട്ടു 

 
‘ഹലാല്‍ ലവ് സ്റ്റോറി’ ചിത്രത്തിന്റെ  മേക്കിങ് വീഡിയോ പുറത്തുവിട്ടു 

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലാല്‍ ലവ് സ്റ്റോറി’. ചിത്രത്തിന്റെ  ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. കഴിഞ്ഞയാഴ്ച ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണ സ്ഥലങ്ങളിലെ രസകരമായ നിമിഷങ്ങള്‍ കോർത്തിണക്കിയ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Related Topics

Share this story