Times Kerala

‘ഖല്‍ബ്’ ചിത്രത്തിലേക്ക്  അഭിനേതാക്കളെതേടി ഷെയ്ന്‍; സ്റ്റിംഗ് കാള്‍ വീഡിയോ പുറത്ത് 

 
‘ഖല്‍ബ്’ ചിത്രത്തിലേക്ക്  അഭിനേതാക്കളെതേടി ഷെയ്ന്‍; സ്റ്റിംഗ് കാള്‍ വീഡിയോ പുറത്ത് 

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ്  ഖല്‍ബ്.  ഇപ്പോഴിതാ ചിത്രത്തിലേക്ക് നായിക അടക്കമുള്ള അഭിനേക്കാളെ തേടികയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലേക്ക് അഭിനേതാക്കളെതേടി കൊണ്ട് ഷെയ്ന്‍ തന്നെ പുറത്ത് വിട്ട ഒരു കാസ്റ്റിംഗ് കാള്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ  വൈറലാകുന്നത്. ആലപ്പുഴക്കാര്‍ക്കാണ് മുന്‍ഗണന.

പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഒരു ഇമോഷണല്‍ ഡ്രാമയാണ് ഖല്‍ബ്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്.പേര് സൂചിപ്പിക്കുന്ന പോലെ ഒരു പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന അഭിനേതാക്കൾ.

Related Topics

Share this story