Times Kerala

5ജി ട്രയൽ നടത്താനാൻ സർക്കാർ അനുമതി തേടി റിലയൻസ് ജിയോ…!!!

 
5ജി ട്രയൽ നടത്താനാൻ സർക്കാർ അനുമതി തേടി റിലയൻസ് ജിയോ…!!!

ഉപയോക്താക്കൾക്ക് 5 ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട നടപടികളിലാണ് ജിയോ. 5ജി ട്രയൽ നടത്താനാൻ അനുമതി തേടി കമ്പനി ടെലികോം വകുപ്പിനെ സമീപിച്ചതായാണ് റിപ്പോർട്ട്.

5 ജി ടെക്നോളജി ട്രയലുകൾ വിജയകരമാണെങ്കിൽ, ഡിവൈസുകളുടെ രൂപകൽപ്പനയും സാങ്കേതികവിദ്യയും നിർമ്മാണത്തിനായി ഔട്ട്‌സോഴ്‌സ് ചെയ്യും എന്ന് കമ്പനിയുമായി ബന്ധപ്പെട്ട ആളുകളെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.

ട്രയലുകളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഓപ്പറേറ്റർമാരുമായും ഡിവൈസ് നിർമ്മാതാക്കളുമായും മന്ത്രാലയം നിരവധി തവണ കൂടിക്കാഴ്‌ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിധ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ട്രയലുകൾ 2019 ൽ നടക്കേണ്ടതായിരുന്നു, എന്നാൽ ട്രായ് 5ജി സ്പെക്ട്രത്തിന് നിശ്ചയിച്ച ഉയർന്ന അടിസ്ഥാന വില അടക്കമുള്ള കാരണങ്ങളാൽ ഇത് നടന്നില്ല.

Related Topics

Share this story