Times Kerala

‘കട്ട് കോപ്പി പേസ്റ്റിന്‍റെ’ ഉപജ്ഞാതാവ് അന്തരിച്ചു

 
‘കട്ട് കോപ്പി പേസ്റ്റിന്‍റെ’ ഉപജ്ഞാതാവ് അന്തരിച്ചു

പ്രശസ്ത കംപ്യൂട്ടർ ശാസ്ത്രജ്ഞനും, കട്ട്, കോപ്പി, പേസ്റ്റ് ഉപജ്ഞാതാവുമായ ലാറി ടെസ്‌ലർ (74) അന്തരിച്ചു. കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന കട്ട്, കോപ്പി, പേസ്റ്റ് ഓപ്പറേഷനുകൾ കണ്ടുപിടിച്ചത് ടെസ്‌ലറായിരുന്നു. മുൻ സെറോക്സ് റിസർച്ചറായ ടെസ്‌ലർ ആപ്പിൾ, യാഹൂ, ആമസോൺ തുടങ്ങിയ പ്രമുഖ കമ്പനികൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

1945 ജനിച്ച ടെസ്ലർ 1960 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. സെറോക്സിൽ റിസർച്ച് സ്റ്റാഫായി പ്രവർത്തിക്കുമ്പോഴാണ് കട്ട്, കോപ്പി, പേസ്റ്റ് എന്നീ ഓപ്പറേഷനുകൾ അദ്ദേഹം കണ്ടുപിടിക്കുന്നത്.

Related Topics

Share this story