Times Kerala

കണ്ടുമുട്ടുമ്പോള്‍ തന്നെ അവനില്‍ ഒരു നടനുണ്ടെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ നായകസങ്കല്‍പ്പത്തിന് ചേര്‍ന്ന രൂപമായിരുന്നില്ല അവന്റേത്;ഫഹദിനെ കുറിച്ച് ലാല്‍ ജോസ്

 
കണ്ടുമുട്ടുമ്പോള്‍ തന്നെ അവനില്‍ ഒരു നടനുണ്ടെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ നായകസങ്കല്‍പ്പത്തിന് ചേര്‍ന്ന രൂപമായിരുന്നില്ല അവന്റേത്;ഫഹദിനെ കുറിച്ച് ലാല്‍ ജോസ്

സംവിധായകന്‍ ലാല്‍ജോസിന്റെ അസിസ്റ്റന്റാകണമെന്ന മോഹവുമായാണ് ഫഹദ് ഫാസില്‍ അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഫഹദിനെ തന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ നായകനാക്കി. അങ്ങനെയൊരു തീരുമാനം പെട്ടെന്ന് സംഭവിച്ചു പോയതാണെന്നാണ് ലാല്‍ ജോസ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

എന്റെ അസിസ്റ്റന്റാകണമെന്ന മോഹവുമായി വന്നപ്പോള്‍ അവന്‍ നല്ല സുന്ദരനായിരുന്നു. ഈ വെയിലു കൊണ്ട് നിന്റെ സൗന്ദര്യം കളയണ്ട. നിന്നെ ഈ സിനിമയില്‍ ഞാന്‍ നായകനാക്കാമെന്ന് പറഞ്ഞു. വെറുതെ എന്തിനാ എന്നെ കളിയാക്കുന്നതെന്നായിരുന്നു അവന്റെ മറുപടി. അങ്ങനെ ആ ചിത്രത്തില്‍ അവന്‍ നായകനായി. പക്ഷേ അസിസ്റ്റന്റാകണമെന്ന മോഹമൊന്നും ഫഹദ് മാറ്റിവെച്ചില്ല. അവന്‍ മണിരത്‌നത്തിന്റെ അസിസ്റ്റന്റായി. അതിന് ശേഷം നീലത്താമരയില്‍ ഒരു ചെറിയ ഭാഗം ഡബ്ബ് ചെയ്തു. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

കണ്ടുമുട്ടുമ്പോള്‍ തന്നെ അവനില്‍ ഒരു നടനുണ്ടെന്ന് എനിക്കറിയാമായിരുന്നു. ന്നൊല്‍ നായകസങ്കല്‍പ്പത്തിന് ചേര്‍ന്ന രൂപമായിരുന്നില്ല അവന്റേത്. ഫഹദിന്റെ കണ്ണുകള്‍ വാചാലമാണ്. നിഷ്‌കളങ്കതയും വില്ലനിസവുമൊക്കെ വരാന്‍ സാധ്യതയുള്ള കണ്ണുകള്‍. അവന്റെ കണ്ണുകളാണ് എന്നെ ആകര്‍ഷിച്ചത്. ലാല്‍ ജോസ് വ്യക്തമാക്കി.

Related Topics

Share this story