Times Kerala

അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി; കുപിതനായി നടന്‍ ഉണ്ണി മുകുന്ദന്‍; ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ലെന്നും താരം

 
അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി; കുപിതനായി നടന്‍ ഉണ്ണി മുകുന്ദന്‍; ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ലെന്നും താരം

അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതുകണ്ട് കുപിതനായി നടന്‍ ഉണ്ണി മുകുന്ദന്‍. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് താരം തന്റെ രോക്ഷം അറിയിച്ചത്. മാത്രമല്ല ഇനി സോഷ്യല്‍മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നും നടന്‍
പോസ്റ്റിൽ പറയുന്നു.

ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു.അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി; കുപിതനായി നടന്‍ ഉണ്ണി മുകുന്ദന്‍; ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ലെന്നും താരം

‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല.എന്റെ പേര് ചെറി എന്നല്ല.’എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല-ഉണ്ണി പറയുന്നു. സംഭവത്തിൽ നടന്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Topics

Share this story