Times Kerala

രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും; യുവതിയുടെ അപൂർവ്വ അവസ്ഥ വൈദ്യശാസ്ത്രം കണ്ടെത്തിയത് 27 വർഷത്തിന് ശേഷം

 
രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും; യുവതിയുടെ അപൂർവ്വ അവസ്ഥ വൈദ്യശാസ്ത്രം കണ്ടെത്തിയത് 27 വർഷത്തിന് ശേഷം

മിഷിഗണ്‍: ഒരാള്‍ക്ക് തന്നെ രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ശാരീരികാവസ്ഥയാണ് ഇരുത്തിയേഴുകാരിയായ ബെഥനിക്കുള്ളത്. മിഷിഗണ്‍ സ്വദേശിയായ സ്കൂള്‍ അധ്യാപികയുടെ സ്കാനിംഗിലെ വിവരങ്ങളാണ് ഇപ്പോൾ വൈദ്യശാസ്ത്ര ലോകത്തെപ്പോലും അമ്പരപ്പിക്കുന്നത്. രണ്ട് യോനിയും ഗര്‍ഭപാത്രവുമുള്ള വിവരം ഇത്രകാലത്തിനിടയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നത് എങ്ങനെയാണെന്നാണ് യുവതി തന്നെ അതിശയോത്തേടെയാണ് ചോദിക്കുന്നത്.രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും; യുവതിയുടെ അപൂർവ്വ അവസ്ഥ വൈദ്യശാസ്ത്രം കണ്ടെത്തിയത് 27 വർഷത്തിന് ശേഷം

ചില സമയങ്ങളില്‍ ഒരുമാസം തന്നെ രണ്ട് തവണ ആര്‍ത്തവും വന്നിരുന്നുവെങ്കിലും ഇത്തരമൊരു അസ്ഥ കാരണമായിരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ആര്‍ത്തവ ദിനങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും അതെല്ലാം സാധാരണമായിരിക്കുമെന്നായിരുന്നു കരുതിയിരുന്നത്-ബെഥനി പറയുന്നു. . ഇത്തരം അവസ്ഥയുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നത് ഏറെ ക്ലേശകരമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

അമ്മയാവാന്‍ സാധ്യതയില്ലെന്ന് കൂടി അറിഞ്ഞതോടെ ബെഥനിയുടെ പ്രതീക്ഷകള്‍ മങ്ങി. വിവിധ ആശുപത്രികളിലെത്തി പരിശോധിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തിലുകള്‍ എല്ലാം തന്നെ സമാന രീതിയില്‍ ആയിരുന്നു. എന്നാല്‍ വിദഗ്ധരെ വീണ്ടും അമ്പരപ്പിച്ചുകൊണ്ട് അപൂര്‍വ്വ അവസ്ഥ കണ്ടെത്തിയതിന് ഒരു വര്‍ഷം പിന്നിട്ടതോടെ ബെഥനി ഗര്‍ഭിണിയായി. ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു.

Related Topics

Share this story