Times Kerala

ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും, അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടും; വ്യത്യസ്തമായ ഒരു ഗ്രാമം

 
ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും, അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടും; വ്യത്യസ്തമായ ഒരു ഗ്രാമം

ഡൊഡോമ: സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കുക. വിചിത്രമെന്ന് തോന്നുന്ന ആചാരം നിലനില്‍ക്കുന്നത് ടാന്‍സാനിയയിലെ നയംമാങ്കോ എന്ന ഗ്രാമത്തിലാണ്. സ്വവര്‍ഗ വിവാഹം പരിഷ്‌കൃത ലോകം പോലും അംഗീകരിക്കാന്‍ മടി കാണിച്ചു നില്‍ക്കുന്ന കാലത്താണ് സ്ത്രീകള്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്.

നിംബെന്റോബു എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുക എന്നതാണ് ഇത്തരം വിവാഹങ്ങളുടെ ലക്ഷ്യം. സ്ത്രീകള്‍ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്താറില്ല. സ്വവര്‍ഗരതിയും സ്വര്‍ഗവിവാഹവും ഇവരുടെ ആചാരത്തിനു വിരുദ്ധവുമാണ്.ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും, അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടും; വ്യത്യസ്തമായ ഒരു ഗ്രാമം

വിവാഹശേഷം രണ്ട് സ്ത്രീകളും ഒന്നിച്ച് ജീവിക്കും. വീട്ടുകാര്യം നോക്കലും, ജോലിക്ക് പോകലുമെല്ലാം തുല്യമായി ചെയ്യും. ഇത്തരം വിവാഹത്തില്‍ രണ്ട് പേര്‍ക്കും മുന്‍ വിവാഹങ്ങളില്‍ കുഞ്ഞുങ്ങളില്ലെങ്കില്‍ കൂട്ടത്തില്‍ പ്രായം കുറഞ്ഞ സ്ത്രീക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവായി കണ്ടെത്താന്‍ അനുവാദമുണ്ട്.

ആ ബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അയാള്‍ക്ക് യാതൊരു അവകാശവും പറയാനും സാധിക്കില്ല. കാരണം രണ്ട് സ്ത്രീകള്‍ വിവാഹിതരാകുമ്പോള്‍ കുടുംബത്തില്‍ അനന്തരാവകാശികള്‍ ഉണ്ടാവാത്തതിനാലാണ് ഇത്തരം ഒരു ഇളവ് സ്ത്രീ ദമ്പതികളിലെ പ്രായം കുറഞ്ഞ സ്ത്രീയ്ക്ക് സമൂഹം നല്‍കുന്നത്.ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും, അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടും; വ്യത്യസ്തമായ ഒരു ഗ്രാമം

ഇത്തരത്തില്‍ സ്ത്രീയ്ക്ക് അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും ഈ ഗോത്രം അനുവദിക്കുന്നുണ്ട്. ലൈംഗികബന്ധത്തിനപ്പുറം വൈവാഹികബന്ധം ഒരിക്കലും ഇത്തരം സ്ത്രീകള്‍ക്ക് പുരുഷനുമായി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്വത്ത് സ്ത്രീയുടെ കയ്യില്‍ സുരക്ഷിതവുമായിരിക്കും.

Related Topics

Share this story