Times Kerala

താരന്‍ പൂര്‍ണമായും അകറ്റാന്‍ നാടന്‍ ഒറ്റമൂലി

 
താരന്‍ പൂര്‍ണമായും അകറ്റാന്‍ നാടന്‍ ഒറ്റമൂലി

താരന്‍ കാരണം വല്ലാതെ കഷ്ടപ്പെടുന്നുവോ? വെളുത്ത പൊടി തലയില്‍ നിന്നും ഇളകി നിന്നും ഇളകി വരുന്നത് തലയോട്ടിയില്‍ അസഹനീയമായ ചൊറിച്ചില്‍ എന്നിവയാണ് പലപ്പോഴും താരന്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത്. താരനെ പ്രതിരോധിക്കാന്‍ പല പരിഹാരമാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ പലപ്പോഴും പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത് മുടിയുടെ ആരോദ്യത്തിനും പ്രശ്‌നമാകുന്നു.

എന്നാല്‍ ഇനി താരനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില നാടന്‍ വീട്ടവഴികള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉറപ്പായും താരനെ പ്രതിരോധിക്കും ന്നെ കാര്യത്തില്‍ സംശയമില്ല. താരന്‍ ഇല്ലാതാക്കാന്‍ എന്തൊക്കെ വഴികളാണ് ഉള്ളതെന്ന് നോക്കാം

തേങ്ങാപ്പാലും ചെറുനാരങ്ങ നീരും
തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.

വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും
വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരമിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് ദിവസവും കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കും.

ചെറുപയര്‍ പൊടി
ചെറുപയര്‍ പൊടി മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് തലയിലെ അഴുക്കും താരനേയും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

കടുക് അരച്ചത്
കടുക് അരച്ച് തലയില്‍ തേച്ച് പുരട്ടി കുളിക്കുകയ ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ചീവക്കാ പൊടി
ചീവക്കാ പൊടി കഞ്ഞി വെള്ളത്തില് കലക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും ചെയ്താല്‍ താരന്‍ ഇല്ലാതാവും.

പാളയം കോടന്‍ പഴം
പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. ഇത് താരനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

താമരയില
കേശസംരക്ഷണത്തിനും താരനെ പ്രതിരോധിക്കാനും താമര ഉത്തമമാണ്. താമരയില താളിയാക്കി തലയില്‍ തേക്കാവുന്നതാണ്.

ഉള്ളി നീര്
ഉള്ളി നീര് മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഉള്ളിനീര് തലയില്‍ പുരട്ടി കഴുകുന്നത് താരനെ ഇല്ലാതാക്കും.

ഉലുവ
ഉലുവ അരച്ചതും തേക്കുന്നതും താരനെ പ്രതിരോധിക്കുന്നു. താരനെ ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉലുവ.

ചെറുനാരങ്ങ നീര്
ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

Related Topics

Share this story