Times Kerala

ഗുരുതരമായ മുടി കൊഴിച്ചിലിന് പരിഹാരം

 
ഗുരുതരമായ മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചില്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ അധികമാകുമ്പോള്‍ അതുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി നമ്മളെത്തുന്നത് പ്രശ്‌നം ഗുരുതരമാക്കുന്ന അവസ്ഥയിലേക്കായിരിക്കും. സ്ത്രീകളേയും പുരുഷന്‍മാരേയും എന്തിനധികം കുട്ടികളേയും വളരെ ഭീകരമായി ബാധിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ് മുടി കൊഴിച്ചില്‍.

എന്നാല്‍ മുടി കൊഴിയാതിരിക്കാനുള്ള എണ്ണയും മരുന്നും തേടി വിപണിയില്‍ കയറിയിറങ്ങുന്നവര്‍ ഇനി മുടി കൊഴിച്ചിലിന്റെ പരിഹാരത്തിനായി അലയേണ്ടി വരില്ല. കാരണം നല്ല നാടന്‍ മരുന്നുകളിലൂടെ തന്നെ ഇനി മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

കരിഞ്ചീരകം
കരിഞ്ചീരകം മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ്. കരിം ജീരകം വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ സ്ഥിരമായി തേക്കുന്നത് മുടി കൊഴിച്ചിലിനെ പിടിച്ച് കെട്ടിയ പോലെ നിര്‍ത്തുന്നു.

നീലയമരി
നീലയമരിയുടെ നീരും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുക. ഇത് മുടി കൊഴിച്ചിലിന് ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉള്ളി നീര്
ഉള്ളി നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. മുടി കൊഴിച്ചിലിന് ഏറ്റവും ഫലപ്രദമയായ മാര്‍ഗ്ഗമാണ് ഉള്ളി നീര്. ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടണം. അതിനു ശേഷം മാത്രമേ ഉള്ളി നീര പുരട്ടാന്‍ പാടുകയുള്ളൂ.

തേന്‍
മുടിയില്‍ തേന്‍ തേച്ചാല്‍ മുടി നരക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഉള്ളി നീരിനോടൊപ്പം തേന്‍ ചേരുമ്പോള്‍ ഈ പ്രശ്‌നത്തെ ഭയക്കേണ്ടതില്ല. കാരണം ഉള്ളി നീരില്‍ തേനും ചേര്‍ത്ത് പുരട്ടുന്നത് കൂടുതല്‍ ഗുണം നല്‍കുന്നു. മാത്രമല്ല മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ബിയര്‍
മുടിയുടെ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ബിയര്‍. ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ബിയറും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി കൊഴിച്ചിലിനെ ഫലപ്രദമായി നിര്‍ത്തുന്നു.

ഉള്ളിയും ചെറുനാരങ്ങ നീരും
ഉള്ളിയും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്തുന്നു. മാത്രമല്ല മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

കറിവേപ്പില
കറിവേപ്പിലയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേച്ചാല്‍ അത് മുടിയുടെ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല മുടി കൊഴിച്ചിലിനും അകാല നരക്കും ഉറപ്പുള്ള പരിഹാരവും നല്‍കുന്നു.

കറ്റാര്‍വാഴ
മുടി വളരാന്‍ ഉത്തമമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ നീര് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ മാറാനും മുടിക്ക് കരുത്ത് നല്‍കാനും ഉത്തമമാണ്.

Related Topics

Share this story