Times Kerala

വെളുത്ത പല്ലിന്‌ അടുക്കളയിലേക്കു പോകൂ

 
വെളുത്ത പല്ലിന്‌ അടുക്കളയിലേക്കു പോകൂ

വെളുത്ത പല്ല്‌ സൗന്ദര്യത്തിന്‌ ഏറെ പ്രധാനമാണ്‌. എത്ര ഭംഗിയുള്ളയാളെങ്കിലും ചിരിച്ചാല്‍ പല്ലിന്‌ വൃത്തിയില്ലെങ്കില്‍ പോയി, കാണുന്നവര്‍ക്ക്‌ അറപ്പാകും.

പരസ്യത്തില്‍ കാണുന്നവയൊന്നും വാങ്ങി ഉപയോഗിയ്‌ക്കണമെന്നില്ല, നമ്മുടെ അടുക്കളയില്‍ തന്നെ പല്ലു വെളുപ്പിയ്‌ക്കാനുള്ള പലതും ലഭിയ്‌ക്കും. ഇവയൊന്നും കൃത്രിമ ചേരുവകള്‍ അടങ്ങിരിയ്‌ക്കുന്നവയുമല്ല. ഇതുകൊണ്ടുതന്നെ പല്ലു കേടു വരുത്തുകയുമില്ല.

പല്ലു വെളുപ്പിയ്‌ക്കാനുള്ള അടുക്കള സൂത്രങ്ങളെക്കുറിച്ചറിയൂ,

ബേക്കിംഗ്‌ സോഡ
ബേക്കിംഗ്‌ സോഡയില്‍ അല്‍പം ചെറുനാരങ്ങാനീര്‌, ഉപ്പ്‌ എന്നിവ കലര്‍ത്തുക. ഇതുപയോഗിച്ചു പല്ല്‌ ബ്രഷ്‌ ചെയ്യാം. പല്ലിന്‌ വെളുപ്പു ലഭിയ്‌ക്കും.

ഉപ്പ്‌
ഉപ്പ്‌ ടൂത്ത്‌പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേയ്‌ക്കാം.ഇതും പല്ലിന്‌ നിറം നല്‍കും. മോണയില്‍ നിന്നും രക്തം വരുന്നതിനും ഇതൊരു നല്ല പരിഹാരമാണ്‌.

ചെറുനാരങ്ങാനീര്‌
പല്ലില്‍ ചെറുനാരങ്ങാത്തോടുരസുന്നതും ചെറുനാരങ്ങാനീര്‌ ഉപയോഗിയ്‌ക്കുന്നതുമെല്ലാം പല്ലിന്‌ വെളുപ്പു നല്‍കും.

സ്‌ട്രോബെറി
സ്‌ട്രോബെറി കിട്ടുന്ന സീസണില്‍ ഇതും ഉപയോഗിയ്‌ക്കാം. സ്‌ട്രോബെറി ഉടച്ച്‌ ടൂത്ത്‌പേസ്റ്റിനൊപ്പമോ അല്ലാതെയോ ബ്രഷ്‌ ചെയ്യാം.

ഓറഞ്ച്‌ തൊലി
ഓറഞ്ച്‌ തൊലി കൊണ്ടു പല്ലില്‍ ഉരസുന്നത്‌ പല്ലിന്‌ വെളുപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്‌.

ബദാം, ഒലിവ്
ഒലിവ് എണ്ണയും ബദാം എണ്ണയും ചേര്‍ത്ത മിശ്രിതം എന്നും രാവിലെ പല്ലില്‍ തേച്ചു നോക്കൂ..

ആര്യവേപ്പില
ആര്യവേപ്പില പാലില്‍ അരച്ചു കലക്കി പല്ലില്‍ തേയ്‌ക്കുന്നതു നല്ല വെളുപ്പുനിറം നല്‍കും.

ആപ്പില്‍ സിഡെര്‍ വിനെഗര്‍
ആപ്പില്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളം കവിള്‍ക്കൊള്ളുക. ഇതും പല്ലിന്‌ വെളുപ്പു നല്‍കും.

Related Topics

Share this story