Times Kerala

കണ്ണട വച്ചു കണ്‍തടം കറുക്കുന്നുവോ?

 
കണ്ണട വച്ചു കണ്‍തടം കറുക്കുന്നുവോ?

കണ്ണിന്‌ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇഷ്ടമില്ലെങ്കിലും കണ്ണട വയ്‌ക്കാതെ നിവര്‍ത്തിയില്ല. ചില പ്രശ്‌നങ്ങള്‍ക്ക്‌ കോണ്‍ടാക്‌റ്റ്‌ ലെന്‍സ്‌ വയ്‌ക്കാനും സാധിയ്‌ക്കില്ല.

കണ്ണടയുണ്ടാക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ കണ്‍തടത്തിലെ കറുപ്പ്‌.

അധികം കട്ടിയില്ലാത്ത ഫ്രെയിം ഉപയോഗിയ്‌ക്കുന്നത്‌ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന്‌ പരിഹാരമാണ്‌. ഇതല്ലാതെയും ഈ പ്രശ്‌നം പരിഹരിയ്‌ക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്‌, ഇവയെന്തൊക്കെയെന്നു നോക്കൂ.

ഉരുളക്കിഴങ്ങ്‌
ഉരുളക്കിഴങ്ങ്‌ അരച്ച്‌ പനീനീര്‌, തേന്‍ എന്നിവ കലര്‍ത്തി കണ്‍തടത്തില്‍ പുരട്ടാം.

കറ്റാര്‍വാഴയുടെ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ കണ്ണിനടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങ
കണ്ണിനടിയില്‍ ചെറുനാരങ്ങ കൊണ്ടു മസാജ്‌ ചെയ്യുന്നതും ഗുണം നല്‍കും.

ഓറഞ്ച്‌ തൊലി
ഓറഞ്ച്‌ തൊലി ഉണക്കിപ്പൊടിച്ച്‌ പൗഡറാക്കുക. ഇതില്‍ അല്‍പം ബദാം ഓയില്‍ ചേര്‍ത്തു പേസ്റ്റാക്കുക. ഇത്‌ കണ്‍തടത്തില്‍ പുരട്ടാം.

കുക്കുമ്പര്‍
കുക്കുമ്പര്‍ കനം കുറച്ചരിഞ്ഞു കണ്ണിനു മുകളില്‍ വയ്‌ക്കാം. ഇതു കണ്ണിന്‌ കുളിര്‍മ നല്‍കുകയും ചെയ്യും.

ഓട്‌സ്‌

ഓട്‌സ്‌ പൊടിച്ച്‌ ഇതില്‍ തേന്‍ ചേര്‍ത്ത്‌ കണ്‍തടത്തില്‍ പുരട്ടാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു കപ്പു വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്‌പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുക. ഇതില്‍ പഞ്ഞി മുക്കിപ്പിഴിഞ്ഞു കണ്‍തടത്തില്‍ വയ്‌ക്കാം

ബദാം ഓയില്‍
ബദാം ഓയില്‍ ഉപയോഗിച്ചു കണ്‍തടത്തില്‍ മസാജ്‌ ചെയ്യുന്നതു ഗുണം നല്‍കും.

Related Topics

Share this story