Times Kerala

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് പരിഹാരം

 
കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് പരിഹാരം

നിങ്ങളുടെ കൈമുട്ടിലും കാല്‍മുട്ടിലും ഉള്ള കറുപ്പ് നിറം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നുണ്ടോ? പലപ്പോഴും കയ്യിലും കാലിലും മുഖത്തും നല്ല വെളുത്ത നിറമാണെങ്കിലും പലപ്പോഴും കൈയ്യിലേയും കാലിലേയും മുട്ടുകളിലുള്ള കറുത്ത നിറം മതി നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍.

എന്നാല്‍ ഇനി വിഷമിക്കേണ്ട ഒരാഴ്ച കൊണ്ട് നമുക്ക് ഈ പ്രശ്‌നം പരിഹരിക്കാം. പ്രത്യേകിച്ചും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കുന്ന വസ്തുക്കള്‍ കൊണ്ട്. അതെങ്ങനെയെന്ന് നോക്കാം.

നാരങ്ങ തന്നെ മുന്നില്‍
ചര്‍മ്മത്തിനു നിറം നല്‍കാന്‍ പ്രകൃതി ദത്തമായി ഉപയോഗിക്കുന്നതാണ് നാരങ്ങ. ഇതു തന്നെയാണ് മുട്ടിലെ കറുപ്പകറ്റാന്‍ ഉപയോഗിക്കുന്നതും. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ചര്‍മ്മത്തിന് നിറം നല്‍കുന്നത്.

നാരങ്ങയും ബേക്കിംഗ് സോഡയും
നാരങ്ങ രണ്ടായി മുറിച്ച് ബേക്കിംഗ് സോഡയില്‍ മുക്കി ഒരു മിനിട്ടോളം മുട്ടുകളില്‍ ഉരസുക. ഇത് ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം ചെയ്യുക. ഇത്തരത്തില്‍ ചെയ്താല്‍ കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പ് അകറ്റും.

നാരങ്ങയുടെ തൊലി
നാരങ്ങയുടെ തൊലി തന്നെയാണ് മറ്റൊന്ന്. ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി ഒരു ടീസ്പൂണ്‍ തേന്‍ നാരങ്ങയുടെ തോലി പൊടിച്ചത് എന്നിവയെല്ലാം മിക്‌സ് ചെയ്ത് കറുപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയുക.

നാരങ്ങാ നീരും ഗ്ലിസറിനും
നാരങ്ങാ നീരും ഗ്ലിസറിനും മിക്‌സ് ചെയ്ത് പുരട്ടുന്നതും ഇത്തരം കറുപ്പിന് പരിഹാരമാണ്.

പഞ്ചസാരയും പിറകിലല്ല
ചര്‍മ്മത്തില്‍ നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതാണ് പഞ്ചസാര. ഇത് മൃതചര്‍മ്മത്തെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് മൃദുത്വം നല്‍കുകയും ചെയ്യും.

പഞ്ചസാര, അരിപ്പൊടി, തേന്‍
പഞ്ചസാരയും അരിപ്പൊടിയും തേനില്‍ മിക്‌സ് ചെയ്ത് പുരട്ടുക. അല്‍പ നേരം സ്‌ക്രബ്ബ് ചെയ്ത് കഴുകിക്കളയുക. ഇത് കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പകറ്റും

പഞ്ചസാരയും ഒലീവ് ഓയിലും
പഞ്ചസാര ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് അഞ്ച് മിനിട്ടോളെ സ്‌ക്രബ്ബ് ചെയ്യുക. ഇതും കറുപ്പിന് പരിഹാരമാണ്.

കുക്കുമ്പറിലും പ്രയോഗം
കുക്കുമ്പര്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഒട്ടും പിറകിലല്ല. ചര്‍മ്മത്തെ നിറം വെയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എയും സിയും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് വെള്ളരിക്കയെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.

നാരങ്ങാ നീരും കുക്കുമ്പറും
നാരങ്ങാ നീരും കുക്കുമ്പര്‍ ജ്യൂസും എടുത്ത് കറുത്ത പാടുള്ള സ്ഥലങ്ങളില്‍ പിരട്ടുക. 20 മിനിട്ടോളം മസ്സാജ് ചെയ്യുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കറുത്ത നിറം ഇല്ലാതാക്കും.

Related Topics

Share this story