Times Kerala

കണ്ണിന്‍റെ കറുപ്പ് മാറ്റാന്‍ മുള്‍ട്ടാണി മിട്ടി

 
കണ്ണിന്‍റെ കറുപ്പ് മാറ്റാന്‍ മുള്‍ട്ടാണി മിട്ടി

കണ്ണിനുചുറ്റും കാണപ്പെടുന്ന കറുപ്പ് വലയങ്ങള്‍ നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നതിന് മുമ്പ് അതിനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് വലയങ്ങള്‍ നീക്കം ചെയ്യാന്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കാം. ചര്‍മ്മത്തിന് ഏറെ ഗുണകരമായ ഘടകങ്ങളടങ്ങിയ ഒരു തരം കളിമണ്ണാണ് മുള്‍ട്ടാണി മിട്ടി അഥവാ ഫുള്ളേഴ്സ് എര്‍ത്ത്. ഇത് ഉപയോഗിച്ച് എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന് നോക്കാം.

വെള്ളരിക്ക ഫേസ് പായ്ക്ക്
അല്പം വെള്ളരിക്ക ജ്യൂസെടുത്ത് അത് മുള്‍ട്ടാണി മിട്ടിയുമായി ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഇത് കണ്ണിന് ചുറ്റും തേച്ച് 10 മിനുട്ട് കണ്ണുകള്‍ അടച്ചിരിക്കുക. ഇതിന്‍റെ തണുപ്പ് സുഖം നല്‍കുകയും കറുപ്പ് വലയങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

മുള്‍ട്ടാണി മിട്ടിയും ബദാമും
മുള്‍ട്ടാണി മിട്ടി, ബദാം പേസ്റ്റ്, അല്‍പം ഗ്ലിസറിന്‍ എന്നിവ കൂട്ടിക്കലര്‍ത്തി മുഖത്ത് മുഴുവന്‍ തേയ്ക്കുക. കണ്ണിന് ചുറ്റും ഇത് കൂടുതലായി തേയ്ക്കുക. ഉണങ്ങിയ ശേഷം മൃദുവായി കഴുകി നീക്കം ചെയ്യുക.

പാല്‍ ചേര്‍ത്ത ഫേസ് പായ്ക്ക്
പാല്‍ കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് നനവ് നല്‍കുകയും കോശങ്ങളെ സുഖപ്പെടുത്തുകയും അതിനൊപ്പം മുള്‍ട്ടാണി മിട്ടി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ആഴ്ചയില്‍ രണ്ട് തവണ വീതം ഉപയോഗിക്കുന്നത് ഏതാനും ആഴ്ചകള്‍ക്കകം ഫലം നല്‍കും.

മുള്‍ട്ടാണി മിട്ടിയും തേനും
മുള്‍ട്ടാണി മിട്ടി യോഗര്‍ട്ട്, തേന്‍ എന്നിവയുമായി കലര്‍ത്തി കണ്ണിന് ചുറ്റും തേയ്ക്കുക. തേന്‍ ചര്‍മ്മത്തിന് നനവ് നല്‍കുന്ന ഒരു വസ്തുവാണ്. ഇത് ക്ഷീണിച്ച കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും. യോഗര്‍ട്ട് നന്നായി മോയ്ചറൈസ് ചെയ്യാന്‍ സഹായിക്കും.

മുള്‍ട്ടാണി മിട്ടിയും നാരങ്ങനീരും
നാരങ്ങനീര് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ നീക്കം ചെയ്യാന്‍ അത്ഭുതകരമായ കഴിവുള്ളതാണ്. ഇതില്‍ മുള്‍ട്ടാണി മിട്ടി കൂടി ചേര്‍ത്താല്‍ ഏറെ ഗുണം ചെയ്യുന്ന പായ്ക്ക് ആയിരിക്കും. മികച്ച ഫലം കിട്ടാന്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ഉപയോഗിക്കുക.

മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും
റോസ് വാട്ടറിന് ചര്‍മ്മത്തിന് ആഴത്തില്‍ നവോന്മേഷം നല്‍കാനുള്ള കഴിവുണ്ട്. മുള്‍ട്ടാണി മിട്ടിയും, റോസ് വാട്ടറും ചേര്‍ത്ത് പായ്ക്ക് തയ്യാറാക്കി ഉപയോഗിച്ചാല്‍ കറുത്ത പാടുകളും അതിനൊപ്പം കണ്ണിന് ചുറ്റുമുള്ള ചുളിവുകളും അകറ്റാന്‍ സാധിക്കും.

Related Topics

Share this story