Times Kerala

കെന്റ് സ്റ്റേറ്റ് കൂട്ടക്കൊല.!

 
കെന്റ് സ്റ്റേറ്റ് കൂട്ടക്കൊല.!

1970 മെയ് 4 ന് ഒഹിയോവിലെ കെന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ കംബോഡിയൻ അധിനിവേശ നീക്കത്തിനെതിരായ പ്രതിഷേധത്തിന് ഒത്തുകൂടിയ 2000 ത്തോളം നിരായുധരായ വിദ്യാർത്ഥികൾക്കു നേരെ ഒഹിയോ നാഷണൽ ഗാർഡ് വെടിയുതിർത്തതിനെത്തുടർന്ന്4 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും 9 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം. കെന്റ് സ്റ്റേറ്റ് വെടിവെപ്പ് അമേരിക്കയിൽ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരിതെളിക്കുകയും വിയറ്റ്നാം യുദ്ധത്തിന്റെ അടുത്ത പടിയായി തുടങ്ങാനിരുന്ന കംബോഡിയൻ ക്യാമ്പെയിനിലേക്ക് ലോകശ്രദ്ധ തിരിക്കുകയും ചെയ്തു.കെന്റ് സ്റ്റേറ്റ് കൂട്ടക്കൊല.!

വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കും എന്ന വാഗ്ദാനത്തോടെ പ്രസിഡണ്ട് പദത്തിലെത്തിയ നിക്സന്റെ കംബോഡിയൻ ക്യാമ്പെയിൻ പ്രഖ്യാപനം വൻ പ്രതിഷേധമാണ് അമേരിക്കൻ ജനതക്കിടയിൽ ഉണ്ടാക്കിയത്. ഇതിനെതിരായി 1970 മെയ് മാസത്തിൽ രാജ്യവ്യാപകമായി നടക്കാനിരുന്ന വിദ്യാർത്ഥി സമരത്തിന് മുന്നോടിയായ് നടന്ന പ്രതിഷേധപ്രകടനമാണ് ദുരന്തത്തിൽ കലാശിച്ചത്. സംഭവത്തെത്തുടർന്ന് നൂറുകണക്കിന് യൂണിവേഴ്സിറ്റികളും കോളേജുകളും സ്കൂളുകളും അടച്ചിടുകയും നാല്പത് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത രാജ്യവ്യാപകമായ വിദ്യാർത്ഥി സമരങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.കെന്റ് സ്റ്റേറ്റ് കൂട്ടക്കൊല.!

വെടിയേറ്റു മരിച്ച ജെഫ്രി മില്ലർ എന്ന ഇരുപതുകാരന്റെ മൃതദേഹത്തിനരികിൽ മുട്ടുകുത്തി വിലപിക്കുന്ന മേരി ആൻ എന്ന പതിനാലുകാരിയുടെ ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റി. വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രചരണങ്ങളിൽ ആ ചിത്രം വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി. ഫോട്ടോ പകർത്തിയ ജോൺ ഫിലോ എ‌‌ന്ന ഫോട്ടോ ജേർണലിസം വിദ്യാർത്ഥിയെ പുലിറ്റ്സർ സമ്മാനാർഹനാക്കുകയും ചെയ്തു.

Related Topics

Share this story