Times Kerala

ആര്യവേപ്പ് എന്ന സമ്പൂർണ്ണ ഔഷധാലയം.!!

 
ആര്യവേപ്പ് എന്ന സമ്പൂർണ്ണ ഔഷധാലയം.!!

കല്പവൃക്ഷമായ ആര്യവേപ്പ്  ഔഷധഗുണങ്ങളുള്ള വൃക്ഷമാണ്. കയ്പ്പുരസം അധികമായി ഉള്ള ഈ മരം ത്വക്ക് രോഗങ്ങൾക്ക് വിശേഷപ്പെട്ടതാണ്. ഈ മരത്തിന്റെ എല്ലാ ഭാഗങ്ങളും വ്യത്യസ്തമായ ഗുണങ്ങളുള്ളവയും ഉപയോഗപ്രദമായവയുമാണ്. വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

വീട്ടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് ഉണ്ടെങ്കിൽ ശുദ്ധമായ വായു ലഭ്യമാകും.വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാർ വിശേഷിപ്പിച്ചത്.

ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്.കൂടാതെ കൃഷിക്കും , സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പിന്റെ പങ്ക് ചെറുതല്ല.

Related Topics

Share this story