Times Kerala

സുരാജിന്‍റെ നായകിയായി മഞ്ജു വാര്യർ എത്തുന്നു!

 
സുരാജിന്‍റെ നായകിയായി മഞ്ജു വാര്യർ എത്തുന്നു!

എം. മുകുന്ദന്‍റെ ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചെറുകഥ വെള്ളിത്തിരയിലേക്ക്. ചിത്രത്തിൽ സുരാജിന്‍റെ നായകിയായി മഞ്ജു വാര്യർ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എം മുകുന്ദന്‍റെ തന്നെ തിരക്കഥയിൽ ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അലസനായ സജീവൻ എന്ന ഓട്ടോത്തൊഴിലാളിയുടെയും ഭാര്യയുടെയും കഥയാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചിത്രം പറയുന്നത്. ഇത് ആദ്യമായാണ് മഞ്ജുവും സുരാജും ഒന്നിച്ചെത്തുന്നത്.

Related Topics

Share this story