Times Kerala

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ് സെന്ററില്‍ കയറി എസി യൂണിറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

 
തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ് സെന്ററില്‍ കയറി എസി യൂണിറ്റ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കവടിയാറിലെ സിവില്‍ സര്‍വീസ് പരീക്ഷാ കോച്ചിങ് സെന്ററില്‍ കയറി എസി യൂനിറ്റ് മോഷ്ടിച്ച പ്രതി പോലിസിന്റെ പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ തിരുവനന്തപുരം വട്ടിയൂര്‍കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെ (56) ആണ് മ്യൂസിയം പോലിസ് അറസ്റ്റ് ചെയ്തത്. പട്ടാപ്പകല്‍ മറ്റുള്ളവരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതില്‍ ഇയാൾ അതിവിദഗ്ധനാണെന്ന് പോലീസ് പറഞ്ഞു.മ്യൂസിയം പോലിസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍ ബി എം ഷാഫി, ശ്യാംരാജ്, സനല്‍കുമാര്‍, എഎസ്‌ഐ ഷാജി, എസ്‌സിപിഒമാരായ സജിത്ത്, മണികണ്ഠന്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Topics

Share this story