Times Kerala

തിരിച്ചു വരവ് ഗംഭീരം.!! ഹോബാര്‍ട്ടില്‍ സാനിയ മിര്‍സ സഖ്യം കിരീടമുയര്‍ത്തി

 
തിരിച്ചു വരവ് ഗംഭീരം.!! ഹോബാര്‍ട്ടില്‍ സാനിയ മിര്‍സ സഖ്യം കിരീടമുയര്‍ത്തി

ഹൊബാര്‍ട്ട്:അമ്മയായതിനു ശേഷം ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചു വരവ് കിരീടനേട്ടത്തോടെ ആഘോഷമാക്കി സാനിയ മിര്‍സ. ഹോബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പമാണ് സാനിയ കിരീടം നേടിയത്. ചൈനയുടെ ഴാങ് ഷുവായ്- പെങ് ഷുവായ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6- 4, 6-4.

Related Topics

Share this story