Times Kerala

”ഓരോ വട്ടം ലൈംഗിക ബന്ധം നടക്കുമ്പോഴും മൊബൈല്‍ കട്ടിലിന്റെ സൈഡില്‍ വെച്ച്, അശ്ലീല ചിത്രങ്ങള്‍ കാണും.! ഭാര്യയുടെ ശരീരം മാത്രമാണ് അയാള്‍ക്ക് വേണ്ടിയിരുന്നത്, ഭാര്‍ത്താവിന്റെ മൊബൈല്‍ അബദ്ധവശാല്‍ നോക്കാനിടയായി; കുറിപ്പ്

 
”ഓരോ വട്ടം ലൈംഗിക ബന്ധം നടക്കുമ്പോഴും മൊബൈല്‍ കട്ടിലിന്റെ സൈഡില്‍ വെച്ച്, അശ്ലീല ചിത്രങ്ങള്‍ കാണും.! ഭാര്യയുടെ ശരീരം മാത്രമാണ് അയാള്‍ക്ക് വേണ്ടിയിരുന്നത്, ഭാര്‍ത്താവിന്റെ മൊബൈല്‍ അബദ്ധവശാല്‍ നോക്കാനിടയായി; കുറിപ്പ്

ദാമ്പത്യ ജീവിതത്തില്‍ പുരുഷന്‍ പലതും മറച്ച് വയ്ക്കുന്നതിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന അപമാനത്തെ കുറിച്ച് തുറന്ന് എഴുതിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

ഏതൊക്കെ തരത്തിലാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് എന്ന് അതിശയപ്പെടാറുണ്ട്.. എന്റെ മകളോട് ഒറ്റ കാര്യമേ ഞാന്‍ പറയാറുള്ളൂ.. നിന്റെ പുരുഷനെ നിന്നെക്കാള്‍ നിനക്ക് സ്‌നേഹിക്കാന്‍ കഴിയണം.. പക്ഷെ അയാളൊരു വിടന്‍ ആകരുത്.. അവന് നീയടക്കമുള്ള പെണ്ണെന്നാല്‍ ശരീരം ഉപയോഗിക്കാന്‍ മാത്രമായി ഉള്ള ഒരു ‘ ” ‘ഉരുപ്പടി ‘ആകരുത്.. ! നിന്നെ മാനിക്കുന്ന ഏത് കൂട്ടുകാരനെയും നിനക്ക് സ്വാതന്ത്ര്യത്തോടെ സ്‌നേഹിക്കാം.. അവന്‍ ആണ്‍ജാതിയില്‍ പിറന്നാല്‍ മാത്രം മതി..

പല സ്ത്രീകളും പറഞ്ഞ ചില അനുഭവങ്ങള്‍.. എന്നാല്‍ അവര്‍ അതില്‍ എത്ര മാത്രം സങ്കടം അനുഭവിക്കുന്നു എന്നെനിക്ക് വാക്കുകളിലൂടെ, അക്ഷരങ്ങളിലൂടെ പകര്‍ത്താന്‍ അറിയില്ല..

‘ അങ്ങേരുടെ കഥകള്‍ കേട്ടു മടുത്തു.. ഓരോ ബന്ധുക്കളുടെയും മുന്നില് മാന്യനാണ്.. പൊതുജനത്തിന്റെ കണ്ണിലുണ്ണി.. പക്ഷെ, കേട്ടാല്‍ അറയ്ക്കുന്ന കഥകള്‍ കേട്ടു മടുത്ത ഭാര്യയ്ക്ക് അയാള്‍ വെറും പോഴനാണ് !

” അമ്മായിയുടെ വീട്ടില്‍ വിരുന്ന് പോയപ്പോള്‍, അവരുടെ സുഖമില്ലാതെ കിടക്കുന്ന നാത്തൂനെ അവരുടെ ഭാര്തതാവ് കുളിപ്പിക്കുന്നത് ഒളിച്ചു നിന്നു കാണുമായിരുന്നു.. എന്തൊരു സുന്ദരിയായിരുന്നു അവര്‍ !”

തളര്‍ന്നു കിടക്കുന്ന സ്ത്രീയുടെ നഗ്‌നത ആസ്വദിക്കുന്ന ഒരാള്‍.. ആണൊരുത്തന്‍ മറുവശത്തു അതറിയാതെ ഭാര്യയെ ശുശ്രൂഷിക്കുന്നു..

അയാള്‍ അറിയുന്നില്ല, പകല്‍ മാന്യനായ ബന്ധു തന്റെ ഭാര്യയെ മനസ്സില്‍ ഭോഗിക്കുക ആണെന്ന്… മരുമകന്റെ സ്ഥാനമുള്ള ബന്ധുവിനോട് അയാള്‍ക്ക് എന്നും വാത്സല്യം..

വര്‍ഷങ്ങള്‍ക്ക് ശേഷം, വിവാഹത്തിനായി ഭാര്യയോട് തന്റെ പിന്നാമ്പുറ കഥകള്‍ വീമ്പു പറയുന്ന അയാള്‍ അറിയുന്നില്ല, ആ സ്ത്രീയുടെ മനസ്സില്‍ നുരഞ്ഞു പൊങ്ങുന്ന വെറുപ്പിന്റെ ആഴം.. മധുവിധു കാലമാണ്.. ഓരോ ഇണ ചേരലിനും മുന്‍പ് ഇത്തരം കുറെ അനുഭവങ്ങള്‍ പറയും.. അന്ന് പകലും ഇടപെട്ട് പിരിഞ്ഞ അയല്‍വാസിയായ പെണ്‍കുട്ടികള്‍ വരെ കഥാപാത്രങ്ങള്‍.. കൂട്ടുകാരോടൊത്ത് പണ്ടത്തെ കലാലയ ജീവിതത്തില്‍ അവര്‍ ഒന്നിച്ചു രസിച്ച പെണ്‍ശരീരങ്ങളുടെ വര്‍ണ്ണന.. കൂട്ടുകാര്‍ എന്നാല്‍ അത്രയും വലിയ rapist എന്നാണ് പറഞ്ഞു വെയ്ക്കുക.. അവരോടു പിന്നെ ഇടപെടാന്‍ പറ്റാത്തവണ്ണം.. എവിടെയും കൊണ്ടു പോകും, എന്ത് പറഞ്ഞാലും വാങ്ങി തരും.. പൊതുജന സമ്മതന്‍.. ഉദ്യോഗസ്ഥന്‍.. ഭാര്യയോടും മക്കളോടും അങ്ങേയറ്റം കരുതല്‍..

‘ ഓരോ വട്ടം ലൈംഗിക ബന്ധം നടക്കുമ്പോഴും മൊബൈല്‍ കട്ടിലിന്റെ സൈഡില്‍ വെച്ച്, അശ്ലീല ചിത്രങ്ങള്‍ കാണും.. ഭാര്യയുടെ ശരീരം മാത്രമാണ് അയാള്‍ തൊടുക.. ”

”ഭാര്തതാവിന്റെ മൊബൈല്‍ അബദ്ധവശാല്‍ നോക്കാനിടയായി.. അതിലെ സെര്‍ച്ച് ഹിസ്റ്റോറിയില്‍, ജോലിക്കാരിയുമായിട്ടുള്ള ലൈംഗിക കഥകള്‍ ആണ് അധികവും തിരിഞ്ഞിരിക്കുന്നത്.. ഭാര്യ ഉദ്യോഗസ്ഥ.. അതിരാവിലെ ജോലിക്ക് പോകും.. വീട്ടില്‍ വിശ്വസ്ത ആയി നിര്‍ത്തിയിരിക്കുന്ന ജോലിക്കാരി ആണ് കാര്യങ്ങള്‍ നോക്കുന്നത്.. ഇത് കണ്ടതില്‍ പിന്നെ അവരെ നിര്‍ത്താന്‍ ഭയമാണ് ”

മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്ത പെണ്ണും ആണും ഇല്ല.. പക്ഷെ, ആ ചിന്തകള്‍ പങ്കാളി അറിയണം എന്നതാണ് ലഹരി എങ്കില്‍, അതൊരു വൈകല്യം ആണ്.. കഷ്ണം ആയി നുറുക്കി അതില്‍ പിന്നെയും വരയുന്ന വേദന.. ഒരായുധം കൊണ്ട് കുത്തികീറുന്നതിനേക്കാള്‍ നീറ്റല്‍..

സഹികെട്ടു ഒരുവള്‍ പറഞ്ഞത്, ” ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്നത് കന്യകയായി അയാളുടെ താലി അണിയേണ്ടി വന്നതിലാണ്.. ഈ കഥകള്‍ കേള്‍ക്കുമ്പോള്‍ പകരം കഥകള്‍ മെനഞ്ഞു പറഞ്ഞാല്‍, നിറം മാറും.. പിഴച്ചു നടന്നവളെ ഉപേക്ഷിക്കാന്‍ സമൂഹം പറയും.. മറ്റൊരുവന്റെ എച്ചില്‍ വേണ്ട എന്ന് ആണിന് പറയാന്‍ അവകാശമുണ്ട്.. ചെളി കണ്ടാല്‍ ചവിട്ടാന്‍ അധികാരം ഉണ്ട്.. കന്യകയ്ക്കും പതിവൃതയ്ക്കും പുല്ലിംഗം ഇല്ല.. കന്യകാത്വം പേറി മണിയറയില്‍ എത്തിയതാണ് എന്റെ ഏറ്റവും വലിയ സങ്കടം.. !

Related Topics

Share this story