Times Kerala

വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് 20 പവനുമായി വധു മുങ്ങി; കാമുകനൊപ്പം ഒളിച്ചോടിയതെന്ന് സംശയം; സംഭവം തിരുവനന്തപുരത്ത്

 
വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് 20 പവനുമായി വധു മുങ്ങി; കാമുകനൊപ്പം ഒളിച്ചോടിയതെന്ന് സംശയം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വധുവിനെ കാണാതായി.20 പവൻ സ്വര്‍ണാഭരണങ്ങളും പണവുമായാണ് വധു മുങ്ങിയത്.
തിരുവനന്തപുരത്തെ, സീമന്തപുരം സ്വദേശിനിയായ യുവതിയെയാണ് കല്യാണത്തലേന്ന് കാണാതായത്. തലേ ദിവസത്തെ സല്‍ക്കാരങ്ങള്‍ക്ക് ശേഷം രാത്രി 11 മണിവരെ യുവതി ബന്ധുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

പുലര്‍ച്ചെ ഒന്നരയോടെയാണ് വധുവിനെ കാണാതായത്. ഉറക്കത്തിനിടെ എഴുന്നേറ്റ മാതാവാണ് മകള്‍ വീട്ടിലില്ലെന്ന് കാര്യംമനസ്സിലാക്കിയത്. തുടര്‍ന്നു വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിനോടകം വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെയും വിവരമറിയിച്ചു.

അതേസമയം, പൈവേലിക്കോണം സ്വദേശിയായ യുവാവിനൊപ്പം യുവതി നാട് വിട്ടതായി സംശയിക്കുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കല്ലറ സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം ഇന്നലെ പള്ളിക്കല്‍ സുമിയ്യ ഓഡിറ്റോറിയത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.

Related Topics

Share this story