Times Kerala

നല്ല ബന്ധത്തിന് ചില വഴികള്‍

 
നല്ല ബന്ധത്തിന് ചില വഴികള്‍

ദാമ്പത്യബന്ധത്തില്‍ ലൈംഗികതയ്ക്കും പ്രധാന സ്ഥാനമുണ്ട്. പല ബന്ധങ്ങളും തകര്‍ക്കുന്നതില്‍ മുകളില്‍ പറഞ്ഞ ഘടകത്തിന് പ്രധാന സ്ഥാനവുമുണ്ട്. പങ്കാളികള്‍ തമ്മിലുള്ള ഇത്തരം ബന്ധത്തെ സഹായിക്കുന്ന ചില കാര്യങ്ങളിതാ,
പ്രധാനമായും വേണ്ടത് ലൈംഗികത ഒരു ബാധ്യതയായോ തന്റെ പങ്കാളിക്കു വേണ്ടി മാത്രമുള്ളൊരു കര്‍മമാകാതിരിക്കുകയോ ചെയ്യുകയെന്നതാണ്. മനസില്‍ താല്‍പര്യം തോന്നിയാല്‍ മാത്രമേ ലൈംഗികജീവിതവും നന്നാവൂ. താല്‍പര്യം തോന്നുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും വേണം.

ലൈംഗികതയില്‍ ഭക്ഷണത്തിനും പ്രധാന സ്ഥാനമുണ്ട്. ലൈംഗികശേഷിയും താല്‍പര്യവും വര്‍ദ്ധിപ്പിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. കക്കയിറച്ചി, അവോക്കാഡോ എന്നിവ ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. കക്കയിറച്ചി പുരുഷന്മാരിലെ ബീജോല്‍പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും കക്കയിറച്ചി നല്ലതാണ്.

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ധാരാളം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണസാധനമാണ്. ഇത് ശാരീരിക ഊര്‍ജം നല്‍കും. ഹൃദയത്തിനു ചേര്‍ന്ന ഭക്ഷണം കൂടിയാണിത്.

കെഗല്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് സെക്‌സ് ജീവിതത്തെ സഹായിക്കുന്നു. സ്ത്രീകളിലെ പെല്‍വിക് മസില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് നല്ലൊരു പരിഹാരമാണ്. സെക്‌സ് ജീവിതത്തെ സഹായിക്കുകയും ചെയ്യും.

നല്ല ശീലങ്ങളും പ്രധാനം. പുകവലി, മദ്യപാനം തുടങ്ങിയവ സെക്‌സ് ജീവിതത്തിന് ദോഷം വരുത്തും. ഇവ കഴിവതും ഉപേക്ഷിക്കുക. വ്യായാമം ശീലമാക്കുക. ശരീരത്തിന്റെ അരോഗ്യവും ആരോഗ്യകരമായ സെക്‌സിന് പ്രധാനമാണ്.

നല്ല ദാമ്പത്യ ബന്ധത്തിന് പങ്കാളികള്‍ തമ്മിലുള്ള മനപ്പൊരുത്തം വളരെ പ്രധാനമാണ്. ഇത് ശരിയല്ലെങ്കില്‍ ശാരീരിക അടുപ്പത്തേയും ഇത് ബാധിക്കും.

എന്തും തുറന്നു പറയാനും പങ്കു വയ്ക്കാനുമുള്ളൊരു മനസ് ദമ്പതിമാര്‍ക്കിടയില്‍ വളരെ പ്രധാനമെന്നോര്‍ക്കുക.

Related Topics

Share this story