Times Kerala

പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്യും, ആശുപത്രിയുമായി ധാരണയായി; ജോമോൾ ജോസഫ്

 
പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്യും, ആശുപത്രിയുമായി ധാരണയായി; ജോമോൾ ജോസഫ്

തന്റേതായ നിലപാടുകൾ തുറന്ന് പറഞ്ഞതിലൂടെ ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ട മോഡൽ ആണ് ജോമോൾ ജോസഫ്. ഇപ്പോൾ രണ്ടാമാറ്റത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുകയാണ് ഇപ്പൊൾ ജോമോൾ. ഇതിനിടെ ഒരു യൂട്യൂബ് ചാനലും ഇവർ ആരംഭിച്ചിട്ടുണ്ട്. ഇപ്പൊൾ തന്റെ പ്രസവം ചിത്രീകരിച്ച് യൂട്യൂബിൽ ഇടാൻ ഒരുങ്ങുക ജോമോൾ ജോസഫ്. ഇത് സംബന്ധിച്ച് ആശുപത്രിയും ആയി ധാരണയിൽ എത്തിയതായും ജോമോൾ ഫേസ്ബുക്കിൽ കുറിച്ചു.

ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;

പ്രസവം ഷൂട്ട് ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഹോസ്പിറ്റലുമായി ധാരണയായി.

വരുന്ന ചൊവ്വാഴ്ച അത് സംബന്ധിച്ച ധാരണാപത്രം ഹോസ്പിറ്റലുമായി സൈൻ ചെയ്യും. അന്നു തന്നെ ഷൂട്ടിങ് ക്രൂവുമായുള്ള എഗ്രിമെന്റും സൈൻ ചെയ്യാനാകും എന്നു കരുതുന്നു. കാര്യങ്ങളൊക്കെ വളരെ പോസിറ്റീവായി സംഭവിക്കുന്നതിൽ സന്തോഷം തോന്നുന്നു. ബുധനാഴ്ച വിശദമായി എഴുതാം.

മറക്കാതെ ഈ ലിങ്കിൽ കയറി ചാനൽ സബ്സ്ക്രൈബ് ചെയ്തോ; ആ ബെൽ ബട്ടണും ഒന്നമർത്തിയേക്ക്.. ഒരു കാര്യം ഉറപ്പാണ്, ആരും നിരാശപ്പെടില്ല.. https://bit.ly/35UIDXp

പോർട്ഫോളിയോ വീഡിയോ നാളെ യൂട്യൂബിൽ അപ്ലോഡ് ചെയ്യാം.

എല്ലാവരുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്

ജോമോൾ ജോസഫ്

(നബി – സദാചാരങ്ങളുടെ സംരക്ഷകനാണ് നിങ്ങളെങ്കിൽ, എന്റെ ചാനലിലേക്ക് വരരുതേ, നിങ്ങളെ സന്തോഷിപ്പിക്കുന്ന യാതൊന്നും അവിടെ കാണാനാകില്ല)

Related Topics

Share this story