Times Kerala

ആദ്യരാത്രി പോലും ഒന്ന് തൊടാൻ പോലും അനുവദിക്കാതെ ഒഴിഞ്ഞുമാറി.! ഒടുവിൽ ‘ഭാര്യ’ പുരുഷനാണെന്ന് മനസിലായത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം: ഞെട്ടി ഭർത്താവ്

 
ആദ്യരാത്രി പോലും ഒന്ന് തൊടാൻ പോലും അനുവദിക്കാതെ ഒഴിഞ്ഞുമാറി.! ഒടുവിൽ  ‘ഭാര്യ’ പുരുഷനാണെന്ന് മനസിലായത് വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം: ഞെട്ടി ഭർത്താവ്

തന്റെ ഭാര്യ പുരുഷനായിരുന്നുവെന്ന് ഭർത്താവ് മനസിലാക്കിയത് വിവാഹം കഴിഞ്ഞു രണ്ടാഴ്ചക്ക് ശേഷം. ഉഗാണ്ടയിലെ ഇമാമായ മുഹമ്മദ് സുതുബയാണ് തന്റെ ഭാര്യ പുരുഷനായിരുന്നു എന്നറിഞ്ഞു ഞെട്ടിയത്. ഏറെ പ്രതീക്ഷകളോടെയാണ് മുഹമ്മദ് തന്റെ വിവാഹ ജീവിതത്തിലേക്ക് കടന്നത്. മുഹമ്മദിന്റെ ഭാര്യ ഒരാഴ്ചക്കാലത്തോളം ലൈംഗിക ബന്ധത്തിൽ നിന്നും വിട്ടുനിന്നതുകൊണ്ടാണ് ഇയാൾക്ക് സത്യമറിയാൻ പറ്റാതെ പോയത്.

മാത്രമല്ല തനിക്ക് ആർത്തവമാണെന്ന് പറഞ്ഞുകൊണ്ട് വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കാനും ഭാര്യ മുഹമ്മദിനെ അനുവദിച്ചിരുന്നില്ല.എന്നാൽ മുഹമ്മദിന്റെ അയൽവാസിയുടെ ഒരു വീട്ടിൽ മോഷണം നടന്നതോടെയാണ് ഭാര്യയുടെ എല്ലാ കള്ളക്കളിയും പുറത്തായത്. മുഹമ്മദിന്റെ ഭാര്യ തന്റെ വീട്ടിൽ, ജനൽ വഴി മോഷ്ടിക്കാൻ കയറിയെന്നും തന്റെ ടെലിവിഷൻ സെറ്റും വസ്ത്രങ്ങളും കൈക്കലാക്കിയെന്നും പരാതിപ്പെട്ടുകൊണ്ട് അയൽവാസി പൊലീസിന് പരാതിനൽകി .

തുടർന്ന് മുഹമ്മദ്, അപ്പോഴും സ്ത്രീ വേഷത്തിലായിരുന്ന തന്റെ ഭാര്യയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഭാര്യയെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് സംഗതി പുറത്താകുന്നത്. ഇമാമിന്റെ കൈയിൽ നിന്നും പണം തട്ടുന്നതിനായാണ് താൻ പെൺവേഷം കെട്ടി ഭാര്യയായി വീട്ടിൽ കയറിക്കൂടിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

Related Topics

Share this story