ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ മഴ തുടരുന്നു
Jan 16, 2020, 12:23 IST
മസ്‍കറ്റ് : ഒമാനില്‍ ശക്തമായ മഴ തുടരുന്നു . ആറ് മണിക്കൂറില്‍ രാജ്യത്ത് അതിശക്തമായ മഴ പെയ്യുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കടലില്‍ പോകുന്നവർക്കും മത്സ്യബന്ധന തൊഴിലാളികൾക്കും അധികൃതര്‍ മുന്നറിയിപ്പ് നൽകി . വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു .