Times Kerala

മുഖം തിളങ്ങാന്‍ ടൊമാറ്റോ

 
മുഖം തിളങ്ങാന്‍ ടൊമാറ്റോ

മുഖത്തിന് ഭംഗി നല്‍കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണ് ചെയ്യുക. ബ്യൂട്ടി പാര്‍ലര്‍, വീട്ടിലെ സൗന്ദര്യസംരക്ഷണം എന്നിങ്ങനെ. മുഖത്തിന് ഭംഗിയും തിളക്കവും നല്‍കാന്‍ ടൊമാറ്റോ ഫേസ് പായ്ക്ക് ഉപയോഗിച്ചു നോക്കൂ. ഉണ്ടാക്കാനും എളുപ്പം.
തക്കാളി നല്ലപോലെ ഉടച്ച് അതില്‍ തൈര്, ഓട്‌സ് തുടങ്ങിയവ ചേര്‍ക്കുക. ഇത് മുഖത്തു തേച്ചു പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖത്തിന് തിളക്കം നല്‍കുക മാത്രമല്ലാ, സണ്‍ടാന്‍ മാറ്റുകയും ചെയ്യും.

തക്കാളി ഉടച്ച് അതില്‍ നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ടാന്‍ മാറാന്‍ നല്ലതാണ്. ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കാനും ചര്‍മത്തിന് തുടിപ്പുണ്ടാകാനും ഇത് സഹായിക്കും.

മുള്‍ത്താണിമിട്ടി തക്കാളി ഉടച്ചതില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും വളരെ നല്ലതാണ്. ഈ പായ്ക്ക് മുഖത്തിടുമ്പോള്‍ ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുന്നതു വരെ മുഖചര്‍മം ഇളക്കരുതെന്നതും പ്രധാനം. മുഖമനക്കുന്നത് മുഖത്ത് ചുളിവുകള്‍ വരാന്‍ സാധ്യതയുണ്ടാക്കും. ഉണങ്ങിയ ശേഷം ഈ മിശ്രിതം ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം.

മുഖത്ത് ബ്ലാക് ഹെഡ്‌സുണ്ടെങ്കില്‍ ഈ മിശ്രിതം കൊണ്ട് മുഖം സ്‌ക്രബ് ചെയ്യാം.

തക്കാളി ഉടച്ച് അതില്‍ അല്‍പം നാരങ്ങാനീരും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഈ മിശ്രിതം ഉണങ്ങിക്കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകാം.

തക്കാളി വെറുതെ ഉടച്ച് മുഖക്കു പുരട്ടുന്നതും ഇതില്‍ അല്‍പം പാല് ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നല്ലതാണ്.

Related Topics

Share this story