Times Kerala

വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പൃഥ്വിയും; അയ്യപ്പനും കോശിയും ചിത്രത്തിന്റെ ടീസർ പുറത്ത്

 
വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പൃഥ്വിയും; അയ്യപ്പനും കോശിയും ചിത്രത്തിന്റെ ടീസർ പുറത്ത്

, പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. തിരക്കഥാകൃത്തായ സച്ചി തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അട്ടപ്പാടിയിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പനായി വ്യത്യസ്ത ലുക്കിൽ ബിജു മേനോനും പട്ടാളത്തിൽ നിന്ന് പിരിഞ്ഞ് പോന്ന ഹവീൽദാർ കോശിയായി പൃഥ്വിയുമെത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് പൃഥ്വിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംവിധായകൻ രഞ്ജിത്തിന്റെ നിർമാണ- വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്സാണ് നിർമാണം. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയ്.

Related Topics

Share this story