Times Kerala

ജാനുവായി സാമന്ത, റാമായി ഷർവാനന്ദ്; 96ന്റെ തെലുങ്ക് പതിപ്പ് ടീസർ പുറത്ത്

 
ജാനുവായി സാമന്ത, റാമായി ഷർവാനന്ദ്; 96ന്റെ തെലുങ്ക് പതിപ്പ് ടീസർ പുറത്ത്

തൃഷയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ’96′. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്ത്. ജാനുവായി സാമന്തയും റാമായി ഷർവാനന്ദുമാണ് വേഷമിടുന്നത്. കുട്ടി ജാനുവായി, തമിഴിലും അതേ കാലഘട്ടത്തെ അവതരിപ്പിച്ച ഗൗരി കിഷനും ചിത്രത്തിലുണ്ട്.

സിനിമയിലെ നായികയുടെ പേരായ ‘ജാനു’ തന്നെയാണ് ചിത്രത്തിനും ഇട്ടിരിക്കുന്നത്. തമിഴിൽ ചിത്രമൊരുക്കിയ സി പ്രേം കുമാറാണ് തെലുങ്ക് പതിപ്പിന്‍റെയും സംവിധാനം. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Related Topics

Share this story