Times Kerala

കൊഴുപ്പുള്ള ഇറച്ചി ഒഴിവാക്കാം; പകരം മത്സ്യം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്താം

 
കൊഴുപ്പുള്ള ഇറച്ചി ഒഴിവാക്കാം; പകരം മത്സ്യം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്താം

മത്സ്യം കഴിച്ചാല്‍ ആരോഗ്യം വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മീന്‍ എണ്ണ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിനാല്‍ മീന്‍ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.- ആരോഗ്യ രംഗത്തെ പരീക്ഷണങ്ങളെ ആധാരമാക്കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോഷകഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാല്‍ സമ്പുഷ്ടമായ മത്സ്യം ആഴ്ചയില്‍ രണ്ടു തവണയെങ്കിലും കഴിക്കണം. 60 വയസ്സ് കഴിഞ്ഞവര്‍ക് മറവി രോഗം വരന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഈ സാധ്യതകളെ ഇല്ലാതാക്കുകയാണ് മീന്‍ . എന്നും മീന്‍ കഴിക്കുന്നത് മസ്തിഷ്‌കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്‌കസംബന്ധമായ രോഗങ്ങള്‍ തടയുന്നതില്‍ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറക്കുന്നു.
ആരോഗ്യമുള്ള ഒരു ഹൃദയത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണവസ്തുവാണ് മത്സ്യം. ദിവസത്തില്‍ ഒരു തവണയോ, അതില്‍ കൂടുതലോ മത്സ്യം കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 15 ശതമാനം കണ്ട് കുറയും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

Related Topics

Share this story