Times Kerala

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിന് 144 റൺസ് വിജയലക്ഷ്യം

 
കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിന് 144 റൺസ് വിജയലക്ഷ്യം

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിന് 144 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൻ്റെ ആദ്യ സെഷനിൽ തന്നെ 136 റൺസെടുത്ത് കേരളം പുറത്തായി. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ അഞ്ചും ഗുർകീരത് സിംഗ് മാൻ നാലും വിക്കറ്റുകൾ വീതം വീഴ്ത്തി. 31 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സൽമാൻ നിസാർ 28 റൺസെടുത്ത് പുറത്താവാതെ നിന്നു.

മൂന്നാം ദിനം ആരംഭിക്കുമ്പോൾ കേരളം രണ്ടാം ഇന്നിംഗ്സിൽ 88/5 എന്ന നിലയിലായിരുന്നു. 20 റൺസ് കൂടി ചേർക്കുമ്പോഴേക്കും കേരളത്തിന് ആറാം വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത അസ്‌ഹറുദ്ദീനെ സിദ്ധാർത്ഥ് കൗൾ ക്ലീൻ ബൗൾഡാക്കി. വാലറ്റത്തിനെ ചുരുട്ടിക്കെട്ടി ബാക്കി നാലു വിക്കറ്റുകൾ കൂടി കൗൾ തന്നെ സ്വന്തമാക്കി. ജലജ് സക്സേന (4), സിജോമോൻ ജോസഫ് (0), നിധീഷ് എംഡി (4), ബേസിൽ തമ്പി (0) എന്നിവർ കൗളിനു മുന്നിൽ വേഗം കീഴടങ്ങി. 136ന് കേരളം ഓൾ ഔട്ടാകുമ്പോൾ ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും സൽമാൻ നിസാർ (28) പുറത്താവാതെ നിന്നു.

Related Topics

Share this story