Times Kerala

യോനീദുര്‍ഗന്ധം അകറ്റാം

 
യോനീദുര്‍ഗന്ധം അകറ്റാം

പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് യോനീഭാഗത്തെ ദുര്‍ഗന്ധം. പ്രശ്‌നത്തിന് പല കാരണങ്ങളുമുണ്ടാകാം.

യോനീഭാഗം വൃത്തിയാക്കാതിരിക്കുക, അടിവസ്ത്രങ്ങള്‍ മാറ്റാതിരിക്കുക തുടങ്ങിയവ ചില പൊതുവായ കാരണങ്ങളാകാം.യീസ്റ്റ്, ബാക്ടീരിയ അണുബാധകളും ഇതിനൊരു കാരണമാകാം. യോനീഭാഗം അമിതമായി വൃത്തിയാക്കുന്നതും വീര്യം കൂടിയ സോപ്പും മറ്റുമുപയോഗിക്കുന്നതും വജൈനയിലെ ദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണമാണ്.

യോനീഭാഗത്തെ ദുര്‍ഗന്ധം മാറ്റുന്നതിനുള്ള ചില വഴികളെക്കുറിച്ച് അറിയേണ്ടേ,

കോട്ടന്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലൊരു വഴി. ഇവ പെട്ടെന്ന് വെള്ളം വലിച്ചെടുക്കുക മാത്രമല്ല, ധരിക്കാനും സുഖകരമാണ്.

അധികം ടൈറ്റായ ജീന്‍സ് പോലുള്ളവയും യോനീദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

യീസ്റ്റ് അടങ്ങിയ ബ്രെഡ് പോലുള്ള ഭക്ഷണങ്ങള്‍ യോനീദുര്‍ഗന്ധത്തിനു കാരണമാകും.

യോനീഭാഗത്തു വെള്ളം ശക്തിയായി ഒഴിച്ചു കഴുകുന്നത് ഇൗ ഭാഗത്തെ പിഎച്ച് ബാലന്‍സിനെ തകിടം മറിയ്ക്കും. ഈ രീതി ഒഴിവാക്കുക.

ആര്‍ത്തവസമയത്ത് നാപ്കിനുകള്‍ ഇടയ്ക്കിടെ മാറ്റാത്തത് അണുബാധയ്ക്കു മാത്രമല്ല, യോനീദുര്‍ഗന്ധത്തിനും ഇടയാക്കും. ഇതുപോലെ സുഗന്ധമുള്ള നാപ്കിനുകള്‍ ഉപയോഗിക്കുകയുമരുത്.

ലൈംഗികബന്ധത്തിനു ശേഷം യോനീഭാഗം നല്ലപോലെ വൃത്തിയാക്കുക. ഇതും യോനീദുര്‍ഗന്ധത്തിനുള്ള ഒരു കാരണം തന്നെയാണ്.

തൈര് വജൈനയിലെ ദുര്‍ഗന്ധത്തിനുള്ളൊരു പരിഹാരമാണ്. ഇതിലെ ബാക്ടീരിയ, പ്രോബയോടിക്‌സ് എന്നിവ യോനീദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ദിവസവും തൈരു കഴിയ്ക്കുക.

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ക്കുന്നത് ശരീരദുര്‍ഗന്ധവും ഒപ്പം യോനീദുര്‍ഗന്ധവും അകറ്റാന്‍ സഹായിക്കും.

ധാരാളം വെള്ളം കുടിയ്ക്കുക. വെള്ളം കുറവായാല്‍ മൂത്രം കൂടുതല്‍ കട്ടിയുള്ളതാകും. ഇതും യോനീദുര്‍ഗന്ധത്തിന് കാരണമാകും.

ടീ ട്രീ ഓയില്‍ യോനീഭാഗത്തു പുരട്ടുന്നത് ദുര്‍ഗന്ധം ഒഴിവാക്കുക മാത്രമല്ല, അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

Related Topics

Share this story