Times Kerala

ഭര്‍ത്താവ് കുളിക്കില്ല, പല്ലുതേയ്ക്കില്ല.!! വിവാഹമോചനം ആവിശ്യപ്പെട്ടു ഭാര്യ…

 
ഭര്‍ത്താവ് കുളിക്കില്ല, പല്ലുതേയ്ക്കില്ല.!! വിവാഹമോചനം ആവിശ്യപ്പെട്ടു  ഭാര്യ…

ബിഹാർ: തന്റെ ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയില്ലെന്നും പല്ലുതേയ്ക്കില്ലെന്നും ഷേവ് ചെയ്യില്ലെന്നും ആരോപിച്ച്‌ യുവതി വിവാഹ മോചനമാവശ്യപ്പെട്ട് വനിതാ കമ്മീഷനെ സമീപിച്ചു. ദുര്‍ഗന്ധം കാരണം തനിക്ക് ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് യുവതി കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു .
ബിഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ(23) പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വൃത്തിയായി ജീവിക്കാന്‍ വനിതാ കമ്മീഷന്‍ രണ്ട് മാസം ഭര്‍ത്താവിന് സമയം നല്‍കിയിട്ടുണ്ട് . ഈ സമയത്തിനുള്ളില്‍ ഭര്‍ത്താവ് നേരെയായില്ലെങ്കില്‍ വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിലേക്ക് യുവതിക്ക് നീങ്ങാമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു 2017ലാണ് ഇരുവരും വിവാഹിതരായത് . പ്ലംബിംഗ് ജോലി ചെയ്യുന്നയാളാണ് മനീഷ് .

10 ദിവസത്തിലൊരിക്കലാണ് ഭര്‍ത്താവ് കുളിക്കുകയും പല്ല് തേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഇയാള്‍ക്ക് അറിയില്ല. പലപ്പോഴും താന്‍ അപമാനിതയായിട്ടുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞു. രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച്‌ ഇയാളുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും യുവതി വ്യക്തമാക്കി.വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ സ്വര്‍ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടിട്ടുണ്ട് .

Related Topics

Share this story