Times Kerala

ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടാമോ.?

 
ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടാമോ.?

ഗര്‍ഭകാലത്ത് ലൈംഗികബന്ധം പാടുണ്ടോയെന്ന സംശയം പലരിലും ഇപ്പോഴും നിലനിൽക്കുന്ന ഒന്നാണ്. ഗര്‍ഭകാലത്തെ ലൈംഗികബന്ധം കുഞ്ഞിനെയും അമ്മയെയും ദോഷകരമായി ബാധിക്കുമോയെന്ന ഭയമാണ് പലരുടെയും സംശയത്തിന് പിന്നില്‍. എന്നാൽ ഗര്‍ഭകാല ലൈംഗികബന്ധം പാടില്ലെന്ന പ്രസ്താവന തെറ്റാണ്. മാത്രമല്ല ഗര്‍ഭിണി ആയിരിക്കുമ്പോഴുള്ള മാനസിക പ്രശ്‌നങ്ങളെ മറികടക്കാന്‍, ഹൃദ്യമായ ലൈംഗികതയ്ക്ക് സാധിക്കുമെന്നാണ് വൈദ്യശാസ്ത്രവും പറയുന്നത്.

ഗര്‍ഭിണിയായിരിക്കെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍, ഇരുവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ഗര്‍ഭകാലത്തും ലൈംഗികബന്ധം തുടരാമെന്ന് ചുരുക്കം. ഗര്‍ഭകാലത്ത് മിഷനറി പൊസിഷന്‍ ആണ് ഏറ്റവും സേഫ്. കൈമുട്ടുകളിലും കാല്‍ മുട്ടുകളിലും ഭാരം പൂര്‍ണമായും താങ്ങിയിരുന്നതിനാല്‍ വയറിനു മുകളില്‍ ഒരു സമ്മര്‍ദവും ഉണ്ടാവില്ല.

കൂടാതെ ഗര്‍ഭകാല ലൈംഗികബന്ധം കുഞ്ഞിനെ വേദനിപ്പിക്കുമോ എന്നതാണ് പലരുടെയും സംശയം. തീര്‍ച്ചയായും അബദ്ധ ധാരണയാണത്. അങ്ങനെയൊരു സംശയമേ വേണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കാരണം ഗര്‍ഭപാത്രത്തിനകത്താണ് ഗര്‍ഭസ്ഥ ശിശുവുള്ളത്. ഗര്‍ഭാശയമുഖത്തിന്റെ ആവരണം കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ട്തന്നെ കുഞ്ഞിനെ മുറിപ്പെടുത്തും, അബോര്‍ഷന് വഴിവയ്ക്കും തുടങ്ങിയ ധാരണകള്‍ പൂര്‍ണമായും തെറ്റാണ്. ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതിയും, മാനസികാവസ്ഥയും കണക്കിലെടുത്തുവേണം ഗര്‍ഭകാലത്തെ ലൈംഗികത. ഗര്‍ഭിണിക്കായിരിക്കണം മുന്‍ഗണന എന്നതുമാത്രമാണ് വൈദ്യശാസ്ത്രം ഓര്‍മിപ്പിക്കുന്നത്.

എന്നാൽ ഗര്‍ഭിണിയായിരിക്കെ ചില സന്ദര്‍ഭങ്ങളില്‍ ലൈംഗികബന്ധം പാടില്ലെന്ന് പറയാറുണ്ട്. കാരണമിതാണ്. നേരത്തെ അബോര്‍ഷന്‍ ഉണ്ടായവരും, രക്തസ്രാവം, രോഗാണുബാധ, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭാശയ സങ്കോചങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരോടും, അപകടസാധ്യതകളൊഴിവാക്കാന്‍ ലൈംഗിക ബന്ധം ഒഴിവാക്കണമെന്ന് പറയാറുണ്ട്. ഗര്‍ഭകാലത്തു വിശ്രമവും മറ്റും നിര്‍ദ്ദേശിക്കപ്പെവരാണെങ്കിലും ലൈംഗികബന്ധം ഒഴിവാക്കുന്നതാവും നല്ലത്.

Related Topics

Share this story