Times Kerala

ഇരുണ്ട ചര്‍മ്മത്തില്‍ നിന്ന് രക്ഷനേടാം

 
ഇരുണ്ട ചര്‍മ്മത്തില്‍ നിന്ന് രക്ഷനേടാം

പുരുഷനെയും സ്ത്രീയെയും ഒരു പോലെ വിഷമിപ്പിക്കുന്ന പ്രശ്‌നമാണ് ഇരുണ്ട ചര്‍മ്മം. അമിതമായ വാക്‌സിങ്, ഹോര്‍മോണ്‍ വ്യതിയാനം, അമിതമായ രോമം കളയല്‍, ഹൈപ്പര്‍ പിഗ്മന്റേഷന്‍, പുകവലി എന്നിവകൊണ്ടെല്ലാമാണ് വായ്ക്ക് ചുറ്റും നശിച്ച ചര്‍മ്മ കോശങ്ങള്‍ രൂപം കൊള്ളുന്നത്. ഇതുമൂലം ചുണ്ടിന് ചുറ്റും അതുപോലെ താടിയിലുമെല്ലാം ഇരുണ്ട ചര്‍മ്മം വരാന്‍ കാരണമാകുകയും ചെയ്യും. ചില പ്രകൃതിദത്തമാര്‍ഗങ്ങളിലൂടെ ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും.

ഏറ്റവും ഉത്തമമായ ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍ എന്ന എന്‍സൈമും വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ചുണ്ടുകള്‍ക്കും താടിയ്ക്ക് ചുറ്റും കാണപ്പെടുന്ന ഇരുണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കും. പപ്പായ അരിഞ്ഞ് അതില്‍ റോസ് വാട്ടറും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഈ മിശ്രിതം ഇരുണ്ട ചര്‍മ്മത്തില്‍ പുരട്ടുക. പതിവായി ഇത്തരത്തില്‍ ചെയ്യുന്നതുമൂലം ചര്‍മ്മത്തിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.

ചര്‍മ്മത്തിന് നനവും വെളുപ്പും നല്‍കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാല്‍. ആദ്യമായി തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. അതിന് ശേഷം പാലില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഇരുണ്ട നിറമുള്ള താടിയില്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ എല്ലാ മാലിന്യങ്ങളും നീങ്ങുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. ഒലീവ് എണ്ണ, വെളിച്ചെണ്ണ, ബദാം എണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ വരണ്ട ചര്‍മ്മങ്ങള്‍ക്ക് നനവ് നല്‍കി മൃദുലമാക്കാന്‍ സഹായിക്കും.

Related Topics

Share this story