Times Kerala

ബ്യൂട്ടിപാർലറിൽ പോകണ്ട, കെമിക്കലുകളും വേണ്ട, ഇനി ഹെയർ കളർ ചെയ്യാം വീട്ടിലിരുന്നു തന്നെ

 
ബ്യൂട്ടിപാർലറിൽ പോകണ്ട, കെമിക്കലുകളും വേണ്ട, ഇനി ഹെയർ കളർ ചെയ്യാം വീട്ടിലിരുന്നു തന്നെ

മുടി കളർ ചെയ്യണമെന്ന് ഒരിക്കൽ പോലും ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. പണ്ടുകാലത്ത് ഹെയർ കളറിങ്ങ് നര ഒളിപ്പിക്കാനാണ് ചെയ്തിരുന്നതെങ്കിൽ ഇന്ന് അതൊരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് ആണ്. പണ്ടത്തെ പോലെ ബ്രൗണും മറൂണും മാത്രമല്ല, ഇന്ന് പിങ്ക്, ഓറഞ്ച്, നീല നിറം മുതൽ വിബ്‌ജ്യോർ വരെ പെൺകുട്ടികൾ മുടിയിഴകളിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഹെയർ കളറുകളിലെ കെമിക്കൽ എന്ന വില്ലനാണ് പലപ്പോഴും ഈ താത്പര്യത്തിൽ നിന്നും പെൺകുട്ടികളെ പിന്നോട്ട് വലിക്കുന്നത്.

എന്നാൽ അതിന് ഒരു പ്രതിവിധിയുമായി ഫാഷനിസ്റ്റകൾ രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ അടുക്കളയിലെല്ലാം കണ്ടുവരുന്ന വസ്തുക്കൾ കൊണ്ട് പ്രകൃതിദത്തമായി മുടി കളർ ചെയ്യാനുള്ള വഴി ! കാരറ്റിന്റെ ഓറഞ്ച് നിറം, ബീറ്റ്‌റൂട്ടിന്റെ ഡീപ്പ് റെഡ്, കാപ്പി പൊടിയുടെ ബ്രൗൺ എന്നീ നിറങ്ങളിൽ മുടി കളർ ചെയ്യാം ഇനി വീട്ടിലിരുന്നുകൊണ്ട് തന്നെ !

കാരറ്റ്
മുടിക്ക് റെഡിഷ് ഓറഞ്ച് നിറം വേണമെന്നുള്ളവർക്ക് ഈ ഡൈ പരീക്ഷിക്കാം. ഈ നിറം മുടിയിൽ നിന്ന് എത്ര വേഗം മായുന്നു എന്നത് നിങ്ങളുടെ മുടിയുടെ നിറമനുസരിച്ചിരിക്കും. മുടിക്ക് ലൈറ്റ് നിറമാണെങ്കിൽ ഈ ഓറഞ്ച് നിറം ആഴ്ച്ചകളോളം മുടിയിൽ നിൽക്കും.

ഡൈ ഉപയോഗിക്കേണ്ട വിധം :

ഒലിവ് ഓയിലിലോ വെളിച്ചെണ്ണയിലോ കാരറ്റ് ജ്യൂസ് ചേർത്ത് ഇളക്കുക. ഈ മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഒരു മണിക്കൂർ കെട്ടി വെക്കുക. ശേഷം ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ച് കഴുകി കളയുക. നിങ്ങൾ കടും നിറമാണ് വേണ്ടതെങ്കിൽ ഇത് വീണ്ടും ചെയ്യാവുന്നതാണ്.

ബീറ്റ്‌റൂട്ട്
കടും ചുവപ്പ് നിറമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ ഡൈ പരീക്ഷിക്കാം. കാരറ്റ് ഡൈ പോലെ തന്നെയാണ് ഇതും തയ്യാറാക്കേണ്ടതും ഉപയോഗിക്കേണ്ടതും.

ലെമൺ
മുടിയ്ക്ക് കറുപ്പ് കുറച്ച് ‘ബ്ലോണ്ട്’ നിറമാണ് വേണ്ടതെങ്കിൽ ഈ ഡൈ ഉപയോഗിക്കാം. എന്നാൽ ലെമൺ ഡൈ പെർമനന്റ് ഡൈ ആണ്. കാരറ്റ്, ബീറ്ററൂട്ട് ഡൈ പോലെ ഏതാനും ദിവസങ്ങളോ ആഴ്ച്ചകളോ കഴിഞ്ഞാൽ ഈ നിറം പോവില്ല.

ലെമൺ ഡൈ ഉപയോഗിക്കേണ്ട വിധം :

ഒരു സ്‌പ്രേ ബോട്ടിലിൽ നാരങ്ങ നീര് നിറക്കുക. ഇത് നിറം വേണ്ട മുടിയിഴകളിലേക്ക് സ്‌പ്രേ ചെയ്യുക. മുടി മുഴുവൻ ഈ നിറം വേണമെങ്കിൽ നാരങ്ങ സ്‌പ്രേ ചെയ്ത ശേഷം ഒരു ചീപ്പ് കൊണ്ട മുടി നന്നായി ചീകുക. മികച്ച ഫലത്തിനായി ഡൈ പുരട്ടിയ ശേഷം വെയിൽകൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.

മേൽപ്പറഞ്ഞ പ്രകൃതിദത്തമായി രീതിയിൽ കളർ ചെയ്താൽ മുടിക്ക് ദോഷം വരില്ലെന്ന് മാത്രമല്ല, ഏതാനും ദിവസങ്ങൾക്കകം ഈ നിറം മാഞ്ഞ് മുടിക്ക് പഴയ നിറം തിരികെ ലഭിക്കുകയും ചെയ്യും. ഇത് ‘ടെംപററി’ കളറിങ്ങ് ആണെന്ന് ചുരുക്കം. ലെമൺ ഡൈ മാത്രമാണ് പെർമനന്റ് കളറിങ്ങ് നൽകുന്നത്.

Related Topics

Share this story