Times Kerala

ബ്ലൂടൂ​ത്ത് രാ​ജാ​വി​ന്‍റെ ക​ല്ല​റ .!!

 
ബ്ലൂടൂ​ത്ത് രാ​ജാ​വി​ന്‍റെ ക​ല്ല​റ .!!

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാണ് ഇന്ന് അധികവും, അതിനാൽ തന്നെ ബ്ലൂ​ടൂ​ത്ത് എന്ന സംവിധാനത്തെപ്പറ്റി കൂടുതൽ പറയേണ്ട കാര്യമില്ല.​എന്നാൽ ഈ സം​വി​ധാ​ന​ത്തി​ന് ബ്ലൂ​ടൂ​ത്ത് എ​ന്ന് പേ​രു​കി​ട്ട​യ​ത് ഡെ​ൻ​മാ​ർ​ക്ക് രാ​ജാ​വാ​യി​രു​ന്ന ഹ​രാ​ൾ​ഡ് ബ്ലൂ​ടൂ​ത്തി​ൽ ​നി​ന്നാ​ണ് എന്ന് എത്ര പേർക്ക് അറിയാം. ഡെ​ൻ​മാ​ർ​ക്കി​ലേ​ക്ക് ആ​ദ്യ​മാ​യി ക്രി​സ്തു​മ​തം കൊ​ണ്ടു​വ​ന്ന ഈ ​രാ​ജാ​വി​ന്‍റെ ശ​വ​കു​ടീ​രം ജ​ർ​മ​നി​യി​ൽ ക​ണ്ടെ​ത്തി.

ഒ​രു പു​രാ​വ​സ്തു ശാ​സ്ത്ര ഗ​വേ​ഷ​ക​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​യാ​യ ഒ​രു 15 കാ​ര​നും ചേ​ർ​ന്ന് ന​ട​ത്തി​യ ഖ​ന​ന​ത്തി​നി​ടെ​യാ​ണ് ബ്ലൂ​ടൂ​ത്ത് രാ​ജാ​വി​ന്‍റെ ശ​വ​കു​ടീ​രം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ നി​ധി അ​ന്വേ​ഷി​ച്ചു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ബ്ലൂ​ടൂ​ത്തി​ന്‍റെ ശ​വ​കു​ടീ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. 400 ച​തു​ര​ശ്ര​അ​ടി സ്ഥ​ല​ത്താ​ണ് ഇ​ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്.

എ​ഡി 958 മു​ത​ൽ 986 വ​രെ ഡെ​ൻ​മാ​ർ​ക്ക് ഭ​രി​ച്ച രാ​ജാ​വാ​യി​രു​ന്നു ഹ​രാ​ൾ​ഡ് ബ്ലൂ​ടൂ​ത്ത്. ഹാ​രി ബ്ലൂ​ടൂ​ത്ത് എ​ന്നും ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്നു. പ​ണ്ട് ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഉ​ത്ത​ര ജ​ർ​മ​നി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ല്ല​റ ക​ണ്ടെ​ത്തി​യ​ത്. ചെ​ന്പി​ൽ തീ​ർ​ത്ത മാ​ല​ക​ളും മോ​തി​ര​ങ്ങ​ളും നാ​ണ​യ​ങ്ങ​ളും പേ​ൾ ആ​ഭ​ര​ണ​ങ്ങ​ളും ചു​റ്റി​ക​യു​മെ​ല്ലാം ഈ ​ശ​വ​കു​ടീ​ര​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

Related Topics

Share this story