Times Kerala

സുലൈമാനി വധവും, സ്വർണ വിലയും.!!

 
സുലൈമാനി വധവും, സ്വർണ വിലയും.!!

കൊച്ചി: സംസ്ഥാനത്തു റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുകയാണ്. ഒരുപവൻ സ്വർണം 30000 രൂപയിലേക്കെത്താൻ ഇനി വേണ്ടത് വെറും 320 രൂപയുടെ വർദ്ധനവ് മാത്രം. അതേസമയം, സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണമായത് ഇറാൻ രഹസ്യസേനാ മോധാവി ഖാസിം സുലൈമാനിയുടെ മരണമാണ്.സുലൈമാനിയെ വധിച്ച യുഎസ് നടപടിയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ സമ്മർദ്ദങ്ങളാണ് ഇപ്പോൾ വില കുതിച്ചു ചാടാൻ കാരണം.

യുഎസ് സൈനിക നടപടിയുടെ വാർത്തൾ പുറത്ത് വന്നതിനു പിന്നാലെ തന്ന സ്വർണവിലയും, അസംസ്കൃത എണ്ണവിലയും കുതിച്ചുയരാനും തുടങ്ങി. ഇന്നലെ 27 ഡോളറിൽ അധികമാണ് സ്വർണവില ഉയർന്നത്. ഇതേത്തുടർന്ന് കേരളത്തിൽ രണ്ടുതവണ സ്വർണവില ഉയർന്നു. ബഗ്ദാദിൽ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തിൽ വരും വ്യാപാരദിവസങ്ങളിലും സ്വർണ വില ഉയരാനാണു സാധ്യത.

ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും പവന് 29,680 രൂപയുമായി.

Related Topics

Share this story